തിരുവനന്തപുരം: നീണ്ട കാലയളവിലെ പോരാട്ടങ്ങൾക്കൊടുവിലാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള നിർണായക വിധി സുപ്രിംകോടതി പുറപ്പെടുവിക്കുന്നത്.
ക്ഷേത്രവുമായി ബന്ധപ്പെട്ട അധികാര തർക്കത്തിൽ കീഴ്‌ക്കോടതി മുതൽ സുപ്രിംകോടതി വരെ നടന്നത് 13 വർഷം നീണ്ട നിയമ പോരാട്ടമാണ്. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ വിധി അനുസരിച്ച് ക്ഷേത്ര അധികാരത്തിൽ രാജകുടുംബത്തിനും അധികാരമുണ്ടെന്നും. എന്നാൽ, ഭരണം ജില്ലാ ജഡ്ജ് അധ്യക്ഷനായ താൽക്കാലിക സമിതിക്ക് അധികാരം നൽകുമെന്നുമാണ്.

ADVERTISEMENT

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര കേസിന്റെ നാൾവഴികളിലൂടെ…

ഏതാനും വിശ്വാസികൾക്കൊപ്പം ചില ജീവനക്കാരും ക്ഷേത്ര ഭരണത്തിലെ വീഴ്ചകൾ ഉന്നയിച്ചുകൊണ്ട് കീഴ്‌ക്കോടതികളിൽ നൽകിയ ഹർജികളിൽ തുടങ്ങിയതാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര അവകാശ തർക്കം സംബന്ധിച്ച കേസ്.

2007 സെപ്റ്റംബറിൽ എൻ വിശ്വംഭരൻ, ആർ പദ്മനാഭൻ എന്നിവരാണ് സബ് കോടതിയിൽ ആദ്യ സ്യുട്ട് ഫയൽ ചെയ്തത്. നിലവറകൾ തുറക്കുന്നതിൽ നിന്ന് രാജകുടുബത്തെയും ഭരണ സമിതിയെയും വിലക്കണമെന്നായിരുന്നു ആവശ്യം. നിലവറയിലെ സ്വത്തുക്കൾ നഷ്ടമാകുന്നു എന്നതായിരുന്നു ആരോപണം. ഇതിനൊപ്പം അഡ്മിനിസ്ട്രേറ്റീവ് ഓഫീസരുടെ അധികാരം ചോദ്യം ചെയ്തും ഹർജികളെത്തി.

2009 ഡിസംബർ 18

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന് ഗുരുവായൂർ മാതൃകയിൽ ഭരണ സംവിധാനമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ടിപി സുന്ദര രാജൻ പൊതുതാൽപര്യ ഹർജിയുമായി എത്തിയതോടെയാണ് കേസ് ഹൈക്കോടതിയിലെത്തി.

2010 ഫെബ്രുവരി 3

ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും ഹൈക്കോടതി പരിഗണിക്കണമെന്ന ആവശ്യവുമായി ഭരണഘടനയുടെ 228-ാം അനുച്ഛേദ പ്രകാരം റിട്ട് ഹർജിയുമായി രാജകുടുംബം ഹൈക്കോടതിയെ സമീപിച്ചു.

2011 ജനുവരി 31

തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സർക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലെന്നും ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. ഗുരുവായൂർ മാതൃകയിൽ സ്വതന്ത്രഭരണ സംവിധാനമുണ്ടാക്കണം. ജസ്റ്റിസ്മാരായ സിഎൻ രാമചന്ദ്രൻ കെ സുരേന്ദ്ര മോഹൻ എന്നിവർ അംഗങ്ങൾ ആയ ഡിവിഷൻ ബെഞ്ചിന്റെതായിരുന്നു വിധി.

2011 മേയ് 2

ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധിക്ക് സുപ്രിംകോടതിയുടെ സ്റ്റേ. ഒപ്പം ക്ഷേത്ര നിലവറകളിലെ വസ്തുക്കളുടെ കണക്കെടുപ്പ് നടത്തണമെന്ന നിർദേശവും.

2012 ൽ പ്രശസ്ത അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യത്തെ അമിക്കസ് ക്യൂറിയായും 2014 ൽ മുൻ സിഎജി വിനോദ് റായിയെ ഓഡിറ്ററായും സുപ്രിം കോടതി നിയമിച്ചു.

2014 ഏപ്രിൽ 9

ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മയുടെ മരണത്തെതുടർന്ന് തിരുനാൾ രാമവർമ്മ കേസിൽ കക്ഷിയായി.

2015 ഫെബ്രുവരി

ക്ഷേത്രത്തിൽ നിന്ന് 266 കിലോ സ്വർണ്ണം നഷ്ടപ്പെട്ടതായി ഗോപാൽ സുബ്രഹ്മണ്യം സുപ്രിംകോടതിയിൽ സമർപ്പിച്ച 575 പേജുള്ള അമികസ് ക്യൂറി റിപ്പോർട്ടിൽ വെളിപ്പെടുത്തി.

2018 നവംബർ 25

അമികസ് ക്യൂറി സ്ഥാനത്ത് നിന്ന് ഒഴിയണമെന്ന ഗോപാൽ സുബ്രഹ്മണ്യത്തിന്റെ ആവശ്യത്തിന് സുപ്രിംകോടതിയുടെ അംഗീകാര ലഭിച്ചു. തുടർന്ന് അമികസ് ക്യൂറി ഇല്ലാതെയാണ് കേസിൽ അന്തിമ വാദം കോടതിയിൽ നടന്നത്.

2019 ജനുവരി 23

ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള കേസുകളിലെ വാദം രണ്ട് ദിവസമായി കേൾക്കണമെന്ന് സുപ്രിംകോടതി ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

2019 ജനുവരി 30

ക്ഷേത്രം പൊതു ക്ഷേത്രമാണെന്നും പ്രതിഷ്ഠയ്ക്കാണ് സ്വത്തിൽ അവകാശമെന്നും തിരുവിതാംകൂർ രാജകുടുംബം സുപ്രിംകോടതിയിൽ വ്യക്തമാക്കി.

COMMENT ON NEWS

Please enter your comment!
Please enter your name here