തൃശൂർ: സ്വർണക്കടത്ത് കേസിൽ പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജനതാദള്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോർപ്പറേഷന് മുന്നിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ജനതാദള്‍ ജില്ലാ പ്രസിഡന്റ് അഡ്വ. മനോജ് ചിറ്റിലപ്പിള്ളി സമരം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ജോസ്‌മോന്‍ കൊള്ളന്നൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.k.k രാമദാസ്, യുവ ജനദാദള്‍ ജില്ലാപ്രസിഡന്റ് ഷെബിന്‍ വാഴപ്പിള്ളി, വൈസ് പ്രസിഡന്റ് സുരേഷ് കുഴുപ്പിൽ, ലാസർ മാരായ്ക്കൽ, അലവി മാളാത്ത് എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here