ഗുരുവായൂർ: പുരാതന നായർ തറവാട്ട് കുട്ടായ്മ സ്ഥാപക പ്രസിഡണ്ടു് തെക്കുമുറി മാധവൻ നായർ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള ” പിതൃസ്മൃതി ” പുരസ്കാരത്തിന് ഇത്തവണ ഗീതാ സംൽസംഗ ആചാര്യൻ. വി.രാഘവവാരിയരെ പുരസക്കാര സമിതി തെരെഞ്ഞെടുത്ത വിവരം അറിയിച്ച് കൊള്ളുന്നു. കർക്കിടവാവ് ദിനം കൂടിയായ ജൂലായ് -20-തിങ്കളാഴ്ച കാലത്ത് 10.30 ന് ആണ് പുരസ്ക്കാര സമർപ്പണം. – 5001-കയും, പ്രശസ്തിപത്രവും, ഫലകവും, അടങ്ങിയതാണു് പുരസ്കാരം. പ്രസ്തുത ചടങ്ങിൽ അരനൂറ്റാണ്ടിലേറെ കാലം പിതൃതർപ്പണബലികർമ്മത്തിന് സാരഥ്യം നൽക്കി പോരുന്ന പൂജനീയ രാമകൃഷ്ണ ഇളയതിനെ ഗുരു വന്ദനം നൽക്കിസമാദരിയ്ക്കുന്നതുമാണ്. എന്ന് കൂട്ടായ്യ ഭാരവാഹികളായ കെ.ടി.ശിവരാമൻ നായർ ,അനിൽ കല്ലാറ്റ്, രവിചങ്കത്ത്, ബാലൻ വാറനാട്ട് എന്നിവർ അറിയിച്ച് കൊള്ളുന്നു.

ADVERTISEMENT

ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട പാരമ്പര്യ അവകാശ കുടുംബങ്ങളെ കൂട്ടിയിണക്കി കൊണ്ടു് വർഷങ്ങൾക്ക് മുമ്പ് രൂപീകരിച്ച പുരാതന തറവാട്ട് കൂട്ടായ്മയ്ക്ക് സ്ഥാപക സാരഥിയായി നേതൃത്വം നൽകിയ പാർത്ഥസാരഥി ക്ഷേത്രം ഇന്ന് കാണുന്ന വികസന അഭിവൃദ്ധിയ്ക്ക് കർമനിരതമായ സാരഥ്യം വഹിച്ച പൗരശ്രേഷ്ഠൻ കൂടിയായ തെക്കുമുറി മാധവൻ നായരുടെ സ്മരണയ്ക്കായി ആദ്ധ്യാത്മിക വിവിധ തലങ്ങളിലെ മികവുറ്റ വ്യക്തിത്വങ്ങൾക്ക് അവരുടെ സേവനം മാനിച്ച് കൊണ്ട് കൂട്ടായ്മ കർക്കിട വാവു് ബലിദിനത്തിൽ നൽക്കി വരുന്നതാണ് “പിതൃ സ്മൃതി ” പുരസ്ക്കാരം. വി.രാഘവവാരിയർ ഗീതാ സന്ദേശം ഇന്നും തൻ്റെ ഭവനത്തിലൂടെ അനേകർക്ക് പകർന്ന് നൽക്കുന്ന രാഘവവാരിയർ.ഇന്ത്യൻ ഇൻസിറ്റൂട്ട് സയൻററി ഫിക്ക് ഹെർട്ടേജിൻ്റെ സ്ഥാപക സെക്രട്ടറിയാണ്. നീണ്ട കാലം തിരുവെങ്കിടാചലപതി ക്ഷേത്രത്തിൻ്റെ പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ടു്. ക്ഷേത്രം ഇന്ന് കാണുന്ന പുരോഗതിയിലേയ്ക്ക് വൈസ് പ്രസിഡണ്ട്, സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ടു്. സ്തുത്യർഹമായ സേവനത്തിന് ശേഷം റിട്ട. ഡെപ്യൂട്ടി കലക്ടറായി ഉദ്യോഗസ്ഥ തലത്തിൽ നിന്നും വിരമിച്ച ശേഷം തിരുവെങ്കിടം പൗരസമിതി പ്രസിഡണ്ടായി പ്രവർത്തിച്ച് പോരുന്നു.വാരിയർ സമാജത്തിലും കർത്തവ്യ നിരതമായ പാടവത്തിലൂടെ ഗുരുവായൂരിൽ ഇന്ന് കാണുന്ന വാരിയർ സമാജത്തിൻ്റെ ആസ്ഥാന മന്ദിരത്തിൻ്റെ പ്രവർത്തന തേരാളിയായുമായിരുന്നു. പ്രദേശത്തിൻ്റെ ആദ്ധ്യാത്മിക – സാംസ്ക്കാരിക മേഖലകളിലും എന്നും സക്രിയവും, സജീവവുമായിരുന്നു വി.രാഘവവാരിയർ – ഇന്നും, ഇന്നലകളുമായി കർമ്മോൽസുകതയോടെ തുടർന്ന് പോരുന്ന ആദ്ധ്യാത്മിക മേഖലകളിലെ പ്രവർത്തന സേവനങ്ങളെ മാനിച്ച് കൊണ്ടാണു് പുരസ്ക്കാരത്തിന് ഇത്തവണ വി.രാഘവവാരിയരെ തെരെഞ്ഞെടുത്തത്.

COMMENT ON NEWS

Please enter your comment!
Please enter your name here