തൃശൂർ: മഹിളാ മോർച്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മുഖ്യമന്ത്രി രാജി വെക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധ സമരങ്ങൾ നടന്നു. തൃശ്ശൂർ ജില്ലയിൽ കോർപറേഷൻ ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധ സമരം മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിത ഉദ്‌ഘാടനം ചെയ്തു.

ADVERTISEMENT

വിശപ്പടക്കാൻ അരി മോഷ്ടിക്കുന്നവനെ തല്ലിക്കൊന്ന കേരളത്തിൽ മക്കളുടെ വിവാഹത്തിനായി ഒരുതുണ്ട് സ്വർണ്ണമില്ലാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വന്ന അമ്മമാരുള്ള നാട്ടിൽ കള്ളക്കടത്തുകാർക്ക് പറുദീസ്സ ഒരുക്കുന്ന മുഖ്യമന്ത്രി തൽസ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനമെന്ന് അഡ്വ നിവേദിത പറഞ്ഞു. മഹിളാ മോർച്ച ജില്ല അധ്യക്ഷ ശ്രീമതി രമ ദേവി അധ്യക്ഷത വഹിച്ച പരിപാടിക്ക് പാർട്ടി ജില്ല ജനറൽ സെക്രട്ടറി ഉല്ലാസ് ബാബു, വൈസ് പ്രെസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ് ഇന്നിവർ ആശംസകൾ അർപ്പിച്ചു. ബിജെപി ജില്ല സെക്രട്ടറി ശ്രീ വിൻഷി അരുൺകുമാർ, മഹിളാ മോർച്ച വൈസ് പ്രസിഡന്റ്‌ ശ്രീമതി സുധ അജിത് തൃശൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്രീമതി ഉഷ മരുതയൂർ എന്നിവർ സംസാരിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here