കൊച്ചി : സാങ്കേതിക ടെക്സ്റ്റൈൽ വിപണിയിലെ പ്രമുഖരായ ശിവ ടെക്സ് യാൺ കുറഞ്ഞ വിലയ്ക്ക് ആന്റി വൈറൽ ആന്റി ബാക്ടീരിയൽ മാസ്ക് പുറത്തിറക്കി. ‘മെഡിക് വൈറോസ്റ്റാറ്റ് ‘ എന്ന ബ്രാൻഡിലുള്ള, കഴുകി ഉപയോഗിക്കാവുന്ന മാസ്കിന് 49 രൂപ മുതൽ 69 രൂപ വരെയാണ് വില. നാല് നിറങ്ങളിലും രണ്ട് വലിപ്പത്തിലും ലഭിക്കും. 99 ശതമാനത്തിലധികം വൈറസിനെ ചെറുക്കുന്ന മാസ്കിന് അണുക്കളെ ശക്തമായി പ്രതിരോധിക്കുന്ന ബാരിയർ പ്രോപ്പർട്ടികളും ഉണ്ട്.

ADVERTISEMENT

മാസ്ക് ഏറെ സുരക്ഷിതമാണ്. കുറഞ്ഞത് മൂന്ന് തവണ കഴുകി ഉപയോഗിക്കാം. മാസ്കിൽ ഹാനികരമായ രാസവസ്തുക്കളൊന്നും അടങ്ങിയിട്ടില്ലെന്ന് ദേശീയ അന്തർ‌ദേശീയ ലാബുകളിൽ‌ നടത്തിയ പരിശോധനകളിൽ തെളിഞ്ഞിട്ടുണ്ട്. ആൻറിവൈറൽ എന്ന് സാക്ഷ്യപ്പെടുത്തുന്ന ഐ‌എസ്‌ഒ 18184 സർ‌ട്ടിഫിക്കേഷനും ഉത്പന്നത്തിന് ലഭിച്ചിട്ടുണ്ട്

സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഉയർന്ന സംരക്ഷണം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കൊറോണയിൽ നിന്നും മറ്റു വായുജന്യ രോഗങ്ങളിൽ നിന്നും സമൂഹത്തിലെ ഏറ്റവും അടിത്തട്ടിൽ കഴിയുന്ന മനുഷ്യർക്കും പരമാവധി സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പു നല്കേണ്ടതുണ്ട്. ഇതൊരു മെയ്ഡ്-ഇൻ-ഇന്ത്യ ഉത്പന്നമാണ്; ഈ വിഭാഗത്തിൽ ലോകോത്തര നിലവാരവും ഇതിനുണ്ട്. രാജ്യത്തെ സാധാരണക്കാർക്കെല്ലാം ഉയർന്ന സുരക്ഷിതത്വം ഉറപ്പു നല്കുന്ന മാസ്ക് രാജ്യം മുഴുവൻ വിപണനം ചെയ്യാനാണ് പദ്ധതി. കൂടാതെ, വിദേശത്തു നിന്നും അന്വേഷണങ്ങൾ വരുന്നുണ്ട്,” ശിവ ടെക്സ് യാൺ മാനേജിങ്ങ് ഡയറക്റ്റർ ഡോ. സുന്ദരരാമൻ കെ. എസ് പറഞ്ഞു.

മെഡിക്’ ബ്രാൻഡിന് കീഴിൽ 20 ലക്ഷത്തിലധികം വൈറോസ്റ്റാറ്റ് മാസ്കുകളും മറ്റ് നിരവധി മാസ്കുകളും പിപിഇ കിറ്റുകളും കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്. അന്വേഷണങ്ങൾക്ക് +91 93448 47071 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ബാധിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here