ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ഇരുപത്തിയെട്ടാം വാർഡിൽ വർഷങ്ങളായി നടത്തിവരാറുള്ള “അഭിനന്ദനീയം” പരിപാടി കൊറോണ എന്ന മഹാമാരി മൂലം ഇത്തവണ നടത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഈ വർഷം ഈ പ്രദേശത്തെ അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യഭ്യാസത്തിനു വേണ്ട സൗകര്യങ്ങൾ ചെയ്യുന്നതിനും, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികൾക്ക് സഹായം ചെയ്തു കൊടുക്കുന്നതിനു വേണ്ടി ഒരു പായസമേള സംഘടിപ്പിച്ച് ധനശേഖരണം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

ഗുരുവായൂർ ‘അഭിനന്ദനീയം’ സംഘാടകസമിതിയുടെ ആഭിമുഖ്യത്തിലാണ് പായസമേള നടത്തുന്നത്. പൊതു ജനങ്ങൾ പായസം ഓഡർ ചെയത് സഹകരിക്കുമ്പോൾ ഓരോരുത്തരും തങ്ങളോടൊപ്പം ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാവുകയാണെന്ന് സംഘാടകർ പറഞ്ഞു. അതിനാൽ എല്ലാവരുടേയും സഹായസഹകരണങ്ങളുണ്ടാകണമെന്ന് സംഘാടകസമിതി അഭ്യർത്ഥിക്കുന്നു.

ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള ഗുരുവായൂർ റിസോട്ടിലാണ് പായസമേള ഒരുക്കിയിരിക്കുന്നത്. 2020 ജൂലായ് 19ന് ഞായറാഴ്ച രാവിലെ 10 മണിക്കാണ് പായസമേള തുടങ്ങുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും . കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

ഷൈലജ ദേവൻ. : 9633820671
കണ്ണൻ അയ്യപ്പത്ത് : 9074178383
രതീഷ് തെക്കാട്ട്. : 9847754592
അനീഷ് കെ. കെ : 9847982500

LEAVE A REPLY

Please enter your comment!
Please enter your name here