ചണ്ഡീഗഡ് : ബോളിവുഡ് നടൻ രഞ്ജൻ സേഗാൾ (36) അന്തരിച്ചു. മരണകാരണം ഒന്നിലധികം അവയവങ്ങൾ പ്രവർത്തന രഹിതമായതാണ് (multiple organ failure). ചണ്ഡീഗഡിൽ വച്ചായിരുന്നു അന്ത്യം.

ഐശ്വര്യാറായ് പ്രധാന വേഷത്തിൽ അഭിനയിച്ച സരബ്ജിത് എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 2016ല്‍ ആണ് സിനിമ ഇറങ്ങിയത്. ഒമംഗ് കുമാറായിരുന്നു ചിത്രത്തിന്‍റെ സംവിധാനം. ഫോഴ്‌സ്, കർമ എന്നീ ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ പഞ്ചാബി സിനിമാ രംഗത്തും സജീവ സാന്നിധ്യമായിരുന്നു.

ടെലിവിഷൻ സീരിയലുകളില്‍ നിന്നാണ് രഞ്ജൻ സിനിമാ രംഗത്തെത്തിയത്. ക്രൈം പട്രോൾ, സാവ്ധാൻ ഇന്ത്യ, തും ദേന സാഥ് മേരാ, ഭവാർ തുടങ്ങിയ ടെലിവിഷൻ പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്. യാരൻ ദ കച്ച്അപ്, ആതിഷ്ബാസി ഇഷ്‌ക്, മഹി എൻആർഐ തുടങ്ങിയ പഞ്ചാബി സിനിമകളിലും വേഷമിട്ടു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഷഫീഖ് അൻസാരി എന്ന ക്രൈം പട്രോൾ നടനും കാൻസർ ബാധിച്ച് മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here