തി​രു​വ​ന​ന്ത​പു​രം : സ്വ​ർ​ണ​ക്ക​ട​ത്ത് കേസിലെ മു​ഖ്യ​പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷും സ​ന്ദീ​പ് നാ​യ​രും അ​റ​സ്​​റ്റി​ലാ​യ​ത് കേ​ന്ദ്ര അ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ളു​ടെ വേഗത്തിലുള്ള നീ​ക്ക​ത്തി​ൽ. എന്നാൽ കോവിഡ് മൂലം യാത്രാനിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും സ്വ​പ്ന​യും കു​ടും​ബ​വും അതിര്‍ത്തി കടന്നത് ദുരൂഹത വർധിപ്പിക്കുകയാണ്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലടക്കം ശക്തമായ നിയന്തണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉന്നത സ്വാധീനമില്ലാതെ ഇവര്‍ക്കിതിന് സാധിക്കില്ലെന്ന സം​ശ​യം ഇതോടെ ബ​ല​പ്പെ​ടു​ത്തുന്നു.

ജൂ​ലൈ അ​ഞ്ചി​നാ​ണ് തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ വാര്‍ത്ത പുറത്ത് വരുന്നത്. കേസില്‍ സരിത്ത് പിടിയിലായതോടെയാണ് മറ്റ് രണ്ട് പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും ഒളിവില്‍ പോകുന്നത്. എന്നാൽ അതിന്റെ ത​ലേ​ദി​വ​സം​ സ്വ​പ്ന​യും കു​ടും​ബ​വും അ​മ്പ​ലം​മു​ക്കി​ലെ ഫ്ലാ​റ്റി​ൽ​നി​ന്ന്​ പോ​യ​താ​യി സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ക്ത​മാ​യി. തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസമാണ് ഇവര്‍ തിരുവനന്തപുരം വിട്ടത്. അവിടെ നിന്ന് നേരെ കൊച്ചയിലേക്കാണ് ഇവര്‍ വന്നത്. കൊച്ചിയില്‍ മൂ​ന്ന് ദി​വ​സം താ​മ​സി​ച്ച ശേ​ഷം ബെംഗളൂരുവിലേക്കും കടന്നു. സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട വാര്‍ത്ത രാജ്യം മുഴുവന്‍ പ്രചരിക്കുന്ന ഘട്ടത്തില്‍ കൂടിയാണ് ഈ യാത്ര എന്നതും ശ്രദ്ധേയമാണ്.

എന്നാൽ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് ഏ​റ്റെ​ടു​ത്ത എ​ൻ.​ഐ.​എ ക​സ്​​റ്റം​സ്, ഇ​​ൻ​റ​ലി​ജ​​ൻ​റ​സ് ബ്യൂ​റോ, ബം​ഗ​ളൂ​രു പൊ​ലീ​സ് എ​ന്നി​വ​രുമായി സം​യു​ക്ത​മാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് സ്വ​പ്ന സു​രേ​ഷും സ​ന്ദീ​പ് നാ​യ​രും അ​റ​സ്​​റ്റി​ലാ​യ​ത്. ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യാ​ണ് സ്വ​പ്ന ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ലാ​ണ് ഇ​വ​ർ​ക്ക് കേ​ര​ളം ക​ട​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​തെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മായി നിലനിൽക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here