കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ സാമ്പത്തിക നിക്ഷേപം നടത്തിയ മലപ്പുറം സ്വദേശി പിടിയില്‍. പെരിന്തൽമണ്ണ സ്വദേശി റമീസാണ്’ പിടിയിലായത്. കസ്റ്റംസ് പ്രത്യേക അന്വേഷണ വിഭാഗമാണ് ഇയാളെ പിടികൂടിയത്. ഞായറാഴ്ച്ച പുലര്‍ച്ചെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് കൊണ്ടു പോയെന്നാണ് വിവരം. സ്വര്‍ണ്ണക്കടത്തില്‍ ഇയാളുടെ നിക്ഷേപം എത്രയാണ് ആരെല്ലാമാണ് നിക്ഷേപകര്‍, കേസില്‍ സ്വപ്ന സുരേഷിന്റേയും സന്ദീപ് നായരുടെയും പങ്ക് എന്നീ വിവരങ്ങളെല്ലാം ഇയാളില്‍ നിന്നും കിട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ബംഗളൂരുവില്‍ വെച്ച് പിടിയിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരേയും ഇന്ന് കൊച്ചിയിലെത്തിക്കും. ഇരുവരേയും ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിക്കുമെന്നാണ് വിവരം.