തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസും പ്രിൻസിപ്പൽ സെക്രട്ടറിയും കേന്ദ്ര കഥാപാത്രങ്ങളായ സ്വർണ്ണകടത്തു കേസ് അന്വേഷിക്കുന്ന NIA സംഘത്തിൽ TP കേസ് അന്വേഷിച്ചു കോടി സുനിയെയും കൂട്ടരെയും പാർട്ടി കോട്ടയിൽ നിന്ന് പൊക്കിയ AP ഷൌക്കത്ത് അലിയും. ടിപി വധകേസിലെ പ്രതികളെ മുടക്കേരി മലയിൽ കയറി അർദ്ധരാത്രി പൊക്കിയ താരം. സി പി എം ജില്ലാ സെക്രട്ടറിയായിരുന്ന പി മോഹനെ ഹൈവേയിൽ വച്ച് അറസ്റ്റ് ചെയ്തു. പകരം ആ ഉദ്യോഗസ്ഥനോട് പ്രതികാരം തീർത്തത് കോഴിത്തലയും തലമുടിയും കിണറ്റിൽ തള്ളി. അതിന് ശേഷം 2014ൽ ഡപ്യൂട്ടേഷനിൽ ദേശിയ അന്വേഷണ ഏജൻസിയിലേക്ക് പോയ വ്യക്തി കനകമല തീവ്രവാദ കേസ് അന്വേഷണത്തിന് ശേഷം വീണ്ടും വരികയാണ്. സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലുണ്ട് എ.പി ഷൗക്കത്ത് അലി.

ADVERTISEMENT

കേരളത്തിലെ CPM ന് ഒട്ടും സുഖകരമായ ഓർമ്മയല്ല ഷൌക്കത്ത് അലിയെന്ന സത്യസന്ധ്യനായ പോലിസ് ഓഫീസറുടെ പേര്. പാർട്ടി നൽകിയ പ്രതിപ്പട്ടിക കുപ്പയിലെറിഞ്ഞു TP വധക്കേസിൽ കൊലപാതകത്തിന്റെ ഗൂഢാലോചനയിലേക്കും പാർട്ടി കൊലയാളികളിൽ നിന്ന് നേതാക്കളായ പി മോഹനനിലേക്കും കുഞ്ഞനന്തനിലേക്കും അന്വേഷണം എത്തിച്ചത് ചങ്കുറപ്പുള്ള ഈ ഓഫീസർ ആയിരുന്നു.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരന്റെ തലസ്ഥാനത്തെ വസതിയിൽ നടത്തിയ റെയ്ഡും ഷൌക്കത്ത് അലിയുടെ നേതൃത്വത്തിൽ ആയിരുന്നു. TP കൊലക്കേസ് അന്വേഷണത്തിന് ശേഷം NIA യിൽ ഡെപ്യൂട്ടേഷനിൽ പോകുകയായിരുന്നു അന്ന് തലശ്ശേരി DYSP ആയിരുന്ന ഷൌക്കത്ത് അലി. ദേശീയ അന്വേഷണ ഏജൻസിയിൽ തീവ്രവാദ വിരുദ്ധ സ്പെഷ്യലിസ്റ്റ് ആയി അറിയപ്പെടുന്ന ഷൌക്കത്ത് അലിയെ സ്വര്ണക്കള്ളക്കടത് കേസിലേക്ക് കൊണ്ടുവന്നത് ഒന്നും കാണാതെയാവാൻ തരമില്ല. സന്ദേശം വ്യക്തമാണ്, സത്യസന്ധനായ ഷൌക്കത്ത് അലിയാണ് മുന്നിൽ, പിണറായിയുടെ ഭാവി എന്താകുമെന്ന് കണ്ടുതന്നെ അറിയണമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്….

COMMENT ON NEWS

Please enter your comment!
Please enter your name here