സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും നാലാം പ്രതി സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു. ഇരുവരുടെയും കോവിഡ് പരിശോധനാ ഫലം വരുന്നത് വരെയാണ് റിമാന്‍ഡ് ചെയ്തത്. സ്വപ്നയെ തൃശൂരിലെ ക്വാറന്റൈന്‍ സെന്ററിലേക്കും സന്ദീപ് നായരെ കറുകുറ്റിയിലെ ക്വാറന്റൈന്‍ സെന്ററിലേക്കും മാറ്റും.

ADVERTISEMENT

പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ എന്‍ഐഎ നാളെ സമര്‍പ്പിക്കുമെന്നാണ് വിവരം. നാളെ ഇരുവരുടേയും കോവിഡ് പരിശോധനാഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം നെഗറ്റീവ് ആയാല്‍ ഇരുവരേയും കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിട്ടുകൊടുക്കും. തുടര്‍ന്നാവും പ്രതികളെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുക.

ഇന്ന് ഉച്ചയോടെയാണ് സ്വര്‍ണക്കടത്ത് കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയയും കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിച്ചത്. ആലുവ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയും കോവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിക്കുകയും ചെയ്ത ശേഷമാണ് ഇരുവരെയും കടവന്ത്രയിലെ എന്‍.ഐ.എ. ഓഫീസില്‍ എത്തിച്ചത്.

COMMENT ON NEWS

Please enter your comment!
Please enter your name here