ഗുരുവായൂർ : വിമാനത്താവളത്തില്‍ നയതന്ത്ര ബാഗ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സ്വപ്‌ന സുരേഷിന് ഇടക്കാലം കൊണ്ട് ഉണ്ടായത് വന്‍ സാമ്പത്തിക വളര്‍ച്ച.  തിരുവനന്തപുരം കണ്ണേറ്റ്മുക്കില്‍ ഒന്‍പത് സെന്റ് സ്ഥലത്ത് വന്‍ ആഡംബര വസതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സ്വപ്ന തുടക്കമിട്ടിരുന്നത്.ഫെബ്രുവരിയില്‍ സൂട്ട് റൂമുകളോട് കൂടിയ കെട്ടിടത്തിന് കോര്‍പ്പറേഷന്റെ അനുമതി തേടിയിരുന്നു. 

എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്ത് ജോലികള്‍ തടസ്സപ്പെട്ടു. തറക്കല്ല് ഇടുന്ന സമയത്ത് എം ശിവശങ്കര്‍ അടക്കമുള്ള ഉന്നതരായ ആളുകള്‍ എത്തിയിരുന്നതായി സമീപവാസികള്‍ പറയുന്നു. സമീപത്തെ ഒരു ആഡംബര ഹോട്ടലില്‍ പാര്‍ട്ടി നടന്നതായും സൂചനയുണ്ട്. ആഡംബര വസതിയുടെ നിര്‍മ്മാണ ചുമതല സരിത്തുമായി ബന്ധമുള്ള ആള്‍ക്കാണ് നല്‍കിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here