ചാവക്കാട്: പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ തർപ്പണ തിരുനാൾ ആഘോഷമായ ദിവ്യബലിക്കു ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ മുഖ്യ കാർമികത്വം വഹിച്ചു സന്ദേശം നൽകി.ക്രിസ്തു അനുഭവത്തിലേക്ക് വളരാൻ മാർ തോമ ശ്ലീഹായുടെ മാധ്യസ്ഥം സഹായകരമാകട്ടെയെന്നും ശ്ലീഹായുടെ ധീരതയും അചഞ്ചലമായ ദൈവ സ്നേഹവും നമുക്ക് മാതൃകയാണെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രങ്ങളിൽ പൗരാണികവും പ്രധ്യാന്യവുമേറിയ സ്ഥലമാണ് പാലയൂരെന്നും ബിഷപ്പ് കൂട്ടി ചേർത്തു. ഫാദർ ചാക്കോ കാട്ടുപറമ്പിൽ ഫാദർ സിന്റോ പൊന്തേക്കൻ എന്നിവർ സഹകാർമ്മികരായി. തീർത്ഥകേന്ദ്രത്തിൽ രാവിലെ 6.30 നും 8.30 നും ഉച്ചതിരിഞ്ഞ് 3.30 നും 5.30 നും ദിവ്യബലികളുണ്ടായിരുന്നു .ആർച്ച് പ്രീസ്റ്റ് ഫാദർ വർഗീസ് കരിപ്പേരി , ഫാദർ അനു ചാലിൽ , ഫാദർ ജോൺ പോൾ ചെമ്മണ്ണൂർ, ഫാദർ ബിജു പാണേങ്ങാടൻ എന്നിവർ ദിവ്യബലികളിൽ കാർമ്മികത്വം വഹിച്ചു. നേതൃത്വം നൽകി. ഇന്ന് (13/07/20) രാവിലെ 6.30 ന് ഇടവകയിൽ നിന്നും മരിച്ചു പോയവർക്കു വേണ്ടിയുള്ള തിരുകർമ്മങ്ങൾ ഉണ്ടായിരിക്കും. കോവിഡ് – 19 ന്റെ സർക്കാർ മാനദണ്ഡങ്ങളനുസരിച്ച് നടന്ന തിരുകർമ്മങ്ങളിൽ അനുവദിക്കപെട്ടിട്ടുള്ളവർക്ക് നേരിട്ടും മറുള്ളവർക്ക് സാമൂഹ മാധ്യമങ്ങളിലൂടെയും തിരുകർമ്മങ്ങളിൽ പങ്കെടുക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. ജനറൽ കൺവീനർ ജസ്റ്റിൻ ബാബു, കൈക്കാരന്മാരായ കെ ടി വിൻസെന്റ്, സി ഡി ഫ്രാൻസിസ് , സി പി ജോയ് , ജോസ് വടുക്കൂട്ട് സെക്രട്ടറിമാരായ സി കെ ജോസ് , ജോയ് ചിറമ്മൽ കൺവീനർമാരായ സി ഡി ലോറൻസ് , ഷാജു മുട്ടത്ത് , പീയൂസ് ചിറ്റിലപ്പിള്ളി, ബോബ് എലുവത്തിങ്കൽ, എന്നിവർ നേതൃത്വം നൽകി

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here