ചാവക്കാട്: ബിജെപിയുടെ വർദ്ധിച്ചു വരുന്ന ജനപിന്തുണയിൽ അസ്വസ്ഥരായി മാർക്സിസ്റ്റുകാർ ആക്രമണങ്ങളിലേക്ക് തിരിയുന്നത് തടയിടണം. ചാവക്കാട് മാടായിക്കടവിൽ ബിജെപി പ്രവർത്തകന് അക്രമത്തിൽ പരിക്കേറ്റതിനെതിരെ പ്രതികരിക്കവെ മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിത പറഞ്ഞു. എം എൽ എ യുടെ ഉത്ഘാടന പരിപാടിക്കായി രാത്രിയിൽ പ്രദേശത്തെ മുഴുവൻ ഇരുട്ടിലാക്കിയതിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്ത് വരികയും പ്രദേശവാസികൾ ഒന്നടങ്കം അവരോടോപ്പം നിൽക്കുകയും ചെയ്തത് ഭരണാധികാരികൾക്ക് വലിയ ക്ഷീണം ഉണ്ടാക്കി. കൂടാതെ മാർക്സിസ്റ്റ്‌ പാർട്ടിക്കാരനായ ഒരു പാവപ്പെട്ട പ്രവർത്തകൻ വീടിനായി മുനിസിപ്പാലിറ്റിയിലും മറ്റും അപേക്ഷിച്ചിട്ടും ചോർന്നൊലിക്കുന്ന ഓല പുരക്ക് ഒരു ഷീറ്റ് ഇടാൻ പോലും സഹായം ലഭിക്കാതെ വന്നപ്പോൾ ബിജെപി പ്രവർത്തകർ തത്കാലിക സംവിധാനം ഒരുക്കി നൽകി. ഇത് സ്ഥലം മാർക്സിസ്റ്റ്‌ ഗുണ്ട ഗാങിന്റെ വിരോധത്തിന് കാരണമായി. സ്വർണ്ണ കള്ളക്കടത്തു വിഷയത്തിൽ മുഖം നഷ്ടപ്പെട്ടവർ അക്രമണങ്ങളിലൂടെ ജനങ്ങളെ പേടിപ്പിച്ചു നിർത്താമെന്ന ചിന്ത ഇനിയും ഉപേക്ഷിച്ചില്ല എങ്കിൽ അത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അഡ്വ. നിവേദിത പറഞ്ഞു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here