പുന്നയൂർക്കുളം : എഴുത്തുകാരിയും എം.ടി.വാസുദേവൻ നായരുടെ പിതൃസഹോദരിയുടെ മകളുമായ ടി.കാർത്ത്യായിനി ടീച്ചർ (89)അന്തരിച്ചു.പാലക്കാടുള്ള മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.പുന്നയൂർക്കുളത്തെ സാഹിത്യവേദികളിലെ നിറസാനിദ്ധ്യമായിരുന്നു.മാധവികുട്ടിയുടെ സഹപാഠിയായിരുന്നു.മാധവികുട്ടിയും,എം.ടിയുമായുള്ള നിരവിധി ഓർമ്മകൾ മധ്യമങ്ങളിൽ പങ്കുവെയ്ച്ചിരുന്നു.വഴിയടയാളങ്ങൾ (നോവൽ),മെഴുകുതിരിപോലെ,ഒരു കൈതപ്പൂ വസന്തം (ചെറുകഥകൾ ) എന്നിവയാണ് പ്രധാന കൃതികൾ.നിരവധി അധ്യാത്മിക ഗ്രന്ധങ്ങളും ലേഖങ്ങളും എഴുതിയിട്ടുണ്ട്.ദീർഘകാലം വന്നേരി സ്കുളിൽ അധ്യാപികയായിരുന്നു.ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് സാഹിത്യ രചനകളിൽ കൂടുതൽ ശ്രദ്ധകൊടുത്തത്. ഭർത്താവ് : പരേതനായ പുവ്വൂർ ഉണ്ണിനാരായണൻ നായർ മക്കൾ : ഗീത (റിട്ട.അധ്യാപിക) കൃഷ്ണദാസ് ( അധ്യാപകൻ വന്നേരി സ്കൂൾ), മരുമക്കൾ :രാജകുമാർ,സിന്ധു.( പുന്നയൂർക്കളം സൊസൈറ്റി ) സംസ്ക്കാരം പാലക്കാട് നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here