ചാവക്കാട്: പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാളിനോടനുബന്ധിച്ച് കാരുണ്യ സ്പർശം 2020 ന്റെ ഭാഗമായി രോഗികളും നിർദ്ധനരുമായ 300 കുടുംബങ്ങൾക്ക് പലവ്യഞ്ജനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റ് നൽകി. ഫൊറാനയിലെ ഇടവകകളിൽ നിന്നുള്ള തിരഞ്ഞടുക്കപ്പെട്ട കുടുംബങ്ങൾക്കും ഇടവകയിലെ ഒരോ കുടുംബ കൂട്ടായ്മ അതിർത്തിയിലുള്ള ജാതി മതഭേദമന്യേ 10 കുടുംബങ്ങൾക്കു വീതമാണ് കിറ്റുകൾ നൽകിയത്. കോവിഡ് – 19 ന്റെ പശ്ചാതലത്തിൽ തിരുനാൾ ആഘോഷങ്ങൾ ഒഴിവാക്കി കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതിന്റെ ഭാഗമായാണ് കിറ്റുകൾ വിതരണം ചെയ്തത്. തീർത്ഥകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ആർച്ച് പ്രീസ്റ്റ് ഫാദർ വർഗീസ് കരിപ്പേരി കുടുംബ കൂട്ടായ്മ ഭാരാവാഹികൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്നതിന് നൽകി കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സഹ വികാരി ഫാദർ അനു ചാലിൽ , ജനറൽ കൺവീനർ ജസ്റ്റിൻ ബാബു, കൈക്കാരന്മാരായ കെ ടി വിൻസെന്റ്, സി ഡി ഫ്രാൻസിസ് , സി പി ജോയ്, ജോസ് വടുക്കൂട്ട്, സെക്രട്ടറിമാരായ സി കെ ജോസ് , ജോയ് ചിറമ്മൽ , കൺവീനർമാരായ പീയൂസ് ചിറ്റിലപ്പിള്ളി, സി ഡി ലോറൻസ് , ടി ജെ ഷാജു എന്നിവർ നേതൃത്വം നൽകി

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here