പാലക്കാട്: കർക്കിടക മാസാചാരണത്തിൻ്റെ ഭാഗമായി പാലക്കാട് ഭഗവതിക്കുവേണ്ടി നടത്തുന്ന ശ്രീ ശനൈശ്ചര അഗ്നിഹോത്രത്തിൻ്റെ തുടർ ആചരണ വിധികൾ തയ്യാറായി. കർക്കിടകമാസ പ്രത്യേക ദുരിതശാന്തിയജ്ഞം. ശ്രീ ശനൈശ്ചര അഗ്നിഹോത്രം. 1195 കർക്കിടകം 1 മുതൽ 32 കൂടി . (2020 ജൂലായ് 16 മുതൽ ഓഗസ്റ്റ് 16 വരെ) നടക്കും.

ADVERTISEMENT

ശ്രീ ശനൈശ്ചര അഗ്നിഹോത്രം വീടുകളിൽ ചെയ്യേണ്ടതിനുള്ള നിർദ്ദേശങ്ങൾ:

ഗാർഹികാഗ്നിഹോത്രം – സ്ഥലം – അവനവന്റെ വീട് . സമയം : രാവിലെ സൂര്യോദയത്തിനു ശേഷം . വിവിധ ഘട്ടങ്ങൾ . 1 ആചമനം. കളി കഴിഞ്ഞ് കിഴക്കോട്ട് തിരിഞ്ഞിരുന്ന് കാൽപ്പാദങ്ങൾ, കണ്ണുകൾ, മൂക്കിൻ ദ്വാരങ്ങൾ, ചെവികൾ, നെഞ്ച്, ശിരസ് എന്നിവിടങ്ങൾ ജലം തൊട്ട് ശുദ്ധിയാക്കുക. രണ്ടു പ്രാവശ്യം ചെയ്യണം. ഓരോ പ്രാവ്യവും കൈകൾ ശുദ്ധിയാക്കണം. പൈപ്പ് തുറന്നിട്ട് ചെയ്താൽ മതി. ഒരിക്കൽ ചെയ്ത ജലം വീണ്ടും ഉപയോഗിക്കരുത്. 2 മന്ത്ര സ്നാനം. കിണ്ടിയിൽ ജലമെടുത്ത് തുളസി കൊണ്ട് തനിക്ക് തളിക്കുക. 3 ഔഷധ സ്നാനം – മഞ്ഞൾ വെള്ളം 3 പ്രാവശ്യം തനിക്ക് തളിക്കുക. 4. തീർത്ഥ സ്നാനം. കിണ്ടിയിലെ തുളസി ജലം സപ്ത തീർത്ഥങ്ങളെ സങ്കല്പിച്ച് തളിക്കുക. 5 ജലാഞ്ജലി അഥവാ ജല തർപ്പണം. 5 പ്രാവശ്യം. രണ്ടു കൈയും കൂട്ടി പിടിച്ച് കൈക്കുടന്നയാക്കി വെള്ളത്തിൽ മുക്കി മുന്നിലേക്ക് അർപ്പിക്കുക. ഉച്ചരിക്കേണ്ട . മന്ത്രം .1 ദേവന്മാർക്ക് ജലം തർപ്പിക്കുന്നു. 2 ഋഷിമാർക്ക് ജലം സമർപ്പിക്കുന്നു. 3 പിതൃക്കൾക്ക് ജലം സമർപ്പിക്കുന്നു. 4 രാശി നക്ഷത്ര ഗ്രഹ മണ്ഡലത്തിന് ജലം തർപ്പിക്കുന്നു. 5 പഞ്ചഭൂതങ്ങൾക്ക് ജലം തർപ്പിക്കുന്നു. തുടർന്ന് അഗ്നിഹോത്രം ചെയ്യുക.

അഗ്നിഹോത്ര വിധി. പ്രാരംഭം. . കിഴകോട്ടു നോക്കിയിരിക്കുക.മുമ്പിൽ തീർത്ഥജലം തളിച്ച് ശുദ്ധിയാക്കുക മുമ്പിൽ ഹോമകുണ്ഡം വെക്കുക. വലതു ഭാഗത്ത് ഗണപതി വിളക്ക് കത്തിച്ചു വെക്കുക. ഹോമകുണ്ഡത്തിൽ തീർത്ഥജലം തളിച്ച് ചാണക വരട്ടി, ചകിരി, പ്ലാവിറക് എന്നിവ കുറച്ചിടുക. ഗുരുവന്ദനം – ഗണപതി വന്ദനം – പരദേവതാവന്ദനം – ആദിത്യ വന്ദനം – അഗ്നി വന്ദനം എന്നിവ ക്രമത്തിൽ ചെയ്യുക .നെയ്ത്തിരി കത്തിച്ച് ആദിത്യ മണ്ഡലത്തിൽ നിന്ന് സങ്കല്പിച്ച് അഗ്നി ആവാഹിച്ച് ഹോമകുണ്ഡലത്തിൽ തനിക്ക് അഭിമുഖമായി വെച്ച് വീശി കത്തിക്കുക. ജലം, ചന്ദനം പൂ എന്നിവ ഗുരുവിന്, ഗണപതിക്ക് , പരദേവതക്ക് , ആദിത്യന്, അഗ്നിക്ക് ക്രമത്തിൽ അർച്ചിക്കുക. തുടർന്ന് ഔഷധക്കൂട്ടും ഉണക്കലരിയും നെയ്യും ചേർത്ത ദ്രവ്യം ഹോമിക്കുക. ഇഷ്ട മന്ത്രം ജപിക്കുക. എല്ലാം അഗ്നി ഭഗവാൻ സ്വീകരിച്ച് കഴിഞ്ഞാൽ പ്രദക്ഷിണം ചെയ്ത് നമസ്ക്കരിക്കുക. അഗ്നിഹോത്ര തേജസ് രണ്ടു കൈകൊണ്ടും പ്രപഞ്ചത്തിലേക്ക് മൂന്നു പ്രാവശ്യം പ്രസരിപ്പിക്കുക. ഒരു പ്രാവശ്യം തന്നിലേക്കും പ്രസരിപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്കായി പാലക്കാട്ടു ഭഗവതി ധർമ്മാനുഷ്ഠാന വേദിക്കു വേണ്ടി ശ്രീ സിന്ധുകുമാർ നെ +91 9446878119 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വെബ് സൈറ്റ്: http://palakkadbhagavathi.in, ഇമെയിൽ: palakkattubhagavathy@gmail.com.

COMMENT ON NEWS

Please enter your comment!
Please enter your name here