തൃശൂർ: കണ്ടാൽ വലിയ പ്രതേകതകളൊന്നമില്ല എന്നാലോ ചിട്ടകളിൽ കണിശക്കാരനായിരുന്നു രാമാ എന്ന് ഞാൻ വിളിച്ചിരുന്ന രാമചന്ദ്രൻ.വിലങ്ങനെ കടക്കുന്നയാളിനെ വട്ടം ചാടുന്ന ആളിനെ യാതൊരു ദാക്ഷണ്യവും കൂടാതെ തട്ടിയിടും. ഒരിക്കൽ എറണാകുളത്തപ്പന്റെ ഉത്സവത്തിന് വിളക്കാചാരത്തിനു ഭഗവാന്റെ തിടമ്പേറ്റി നിന്ന രാമന്റെ വിലങ്ങനെ കടക്കാൻ ശ്രമിച്ച ആളിനെ തട്ടിയിട്ട സംഭവം ഓർമ്മ വരുന്നു. ഭഗവാന്റെ മുന്നിൽ പിടിച്ചിരിക്കുന്ന പാണി വിളക്ക് മറികടക്കരുതെന്ന വിശ്വാസം ഉണ്ട്. അത് അയാൾ ലംഘിച്ചത് രാമന് ഇഷ്ടമായില്ലത്രേ, അത്രമേൽ എഴുന്നെള്ളിപ്പ് ചിട്ട രാമന് ഉണ്ടായിരുന്നു.അതുപോലെ തൃശൂർ പൂരത്തിന് ദിഗന്തങ്ങൾ മുഴങ്ങുമാറുള്ള വെടിക്കെട്ട് തെല്ലും കൂസലില്ലാതെ ഒരു പാതാർച്ചയുമില്ലാതെ പാറമേക്കാവ് ഭഗവതിയുടെ തിടമ്പുമായി രാമൻ നിന്നിരുന്നു. An elephant with an extra bone. കാരണം മറ്റൊന്നല്ല, രാമൻ നാട്ടിൽ പെറ്റ ആനക്കുട്ടിയാണ്. കാട് കണ്ടിട്ടില്ലാത്തവൻ. തൃശൂരിലെ മരക്കച്ചവക്കാരനായിരുന്ന ഇ ഡി വറീതിന്റെ, ലക്ഷ്മി എന്ന പിടിയാന നാട്ടിൽ പ്രസവിച്ചതാണ് രാമനെ. കൊടുങ്ങലൂർ സ്വദേശി കെ ജി ഭാസ്ക്കരനാണ്, കൊച്ചു രാമനെ തൃപ്രയാർ തേവർക്ക് നടയിരുത്തുന്നത്.

2007-2008കാലഘട്ടങ്ങളിൽ തുപ്പൂണിത്തുറ ക്ഷേത്രത്തിലെ നിത്യ ശീവേലിക്ക് രാമനാണ് പൂർണ്ണത്രയീശന്റെ തിടമ്പ് എടുത്തിരുന്നത്. അന്ന് റാന്നിക്കാരൻ ഹരി ആയിരുന്നു പാപ്പാൻ. പടിഞ്ഞാറേ നടയിലായിരുന്നു രാമന്റെ കെട്ടും തറി. അന്ന് തൊട്ടാണ് രാമനോട് അടുപ്പം ഉണ്ടാകുന്നത്. തൊടുമധുരവും പഴവും ഇഡ്ഡലിയുമായൊക്കെ രാമന്റെ അടുത്ത് കുട്ടികളും പോകാറുണ്ടായിരുന്നു. പക്ഷെ ഒരു കൈ അകലത്തു മാത്രമേ, രാമൻ നിറുത്തിയിരുന്നുള്ളൂ, ആരെയും. മദപ്പാട് കാലത്ത്, പഴയ ശ്രീകലാ തിയേറ്ററിന് സമീപമായിരുന്നു രാമനെ ബന്തവസ്സ് ചെയ്തിരുന്നത്. ആ നാളുകളിൽ, ചട്ടക്കാരൻ ഹരി, എൻ എസ്സ് എസ്സ് ഹൈസ്‌കൂൾ ജംഗ്‌ഷനിൽ എത്തിയാൽ പോലും രാമൻ ക്രുദ്ധൻ ആകാറുണ്ട്. മദപ്പാട് കഴിഞ്ഞാലോ, പാപ്പാൻ എന്ന ചട്ടക്കാരനോട് പെറ്റമ്മയോടുള്ള കരുതലും വാത്സല്യവും. ഇന്നലെ തൃശൂരിലെ കൊക്കർണ്ണി പറമ്പിൽ വച്ചായിരുന്നു അന്ത്യം. മനുഷ്യ ബുദ്ധിയും വാശിയും ഉണ്ടായിരുന്ന മാതംഗ രാജന് ആദരാഞ്ജലികൾ

നിരവധി വർഷം ആറാട്ടുപുഴ പൂരത്തിന് ശാസ്താവിന്റെ അച്ചാരമായിരുന്ന കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ തൃപ്രയാർ രാമചന്ദ്രൻ എന്ന ഗജവീരൻ

LEAVE A REPLY

Please enter your comment!
Please enter your name here