ഗുരുവായൂർ: കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ക്ലിഫ് ഹൗസ്, സ്വർണ്ണ കടത്തുകാർക്ക് പണയം വെച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുവായൂർ 13-ആം വാർഡിൽ വെച്ചു നടന്ന ബിജെപി യുടെ പ്രതിഷേധ പ്രകടനം. ബൂത്ത് പ്രസിഡന്റ് ശ്രീ മാധവപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങ്, സംസ്ഥാന മഹിളാ മോർച്ച പ്രസിഡന്റ് നിവേദിതാ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
കേരളം സംസ്ഥാനത്തെ തന്നെ നാണം കെടുത്തിയ ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി കസേരയിൽ ഇരിപ്പുറപ്പിക്കുവാൻ ന്യായീകരണങ്ങളുമായി മുന്നോട്ടു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യം അവസാനിപ്പിക്കുവാൻ സംസ്ഥാനത്ത് ഒട്ടാകെ പ്രധിഷേധ പരിപാടികൾ നടന്നു വരികയാണ്.
ബിജെപി മണ്ഡലം സെക്രട്ടറി ജ്യോതി രവീന്ദ്രനാഥ്‌, യുവമോർച്ച യൂണിറ്റ് പ്രസിഡന്റ് ശ്രീകുമാർ ഗുരുവായൂർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here