ദുബായ്: കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വിമാനകമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട്. എമിറേറ്റ്സ് എയര്‍ലൈന്‍സ് പിരിച്ചുവിടുന്നത് 9000 ജീവനക്കാരെയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സ്ഥാപനത്തിലെ ആകെ ജീവനക്കാരില്‍ 15 ശതമാനം പേരെ വരെ ഒഴിവാക്കുമെമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് വിമാനക്കമ്പനികള്‍. കൊവിഡിന് മുമ്പ് ലോകമെമ്പാടുമുള്ള 157 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന എമിറേറ്റ്സ് ഇപ്പോള്‍ പരിമിതമായ സര്‍വീസുകള്‍ മാത്രമേ നടത്തുന്നുള്ളൂ. ഓഗസ്റ്റ് പകുതിയോടെ 58 നഗരങ്ങളിലേക്കെങ്കിലും സര്‍വീസുകള്‍ പുനഃരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ.