ഗുരുവായൂർ: ഓണത്തിന് ഒരു മുറം പച്ചക്കറി
“സുഭിക്ഷ കേരളം” എന്ന പദ്ധതിയുടെ ഭാഗമായി ഗുരുവായൂർ ACTS ന്റെ നേതൃത്വത്തിൽ പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം നടന്നു

ADVERTISEMENT

ഗുരുവായൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർമാൻ ടി.എസ്. ഷെനിൽ, ഇരിങ്ങപ്പുറത്ത് ഉള്ള ACTS സെക്രട്ടറി പി.വി. പ്രസാദിന്റെ ഭവനത്തിലാണ് ഉദ്ഘാടനം നിർവഹിച്ചത്.

യോഗത്തിൽ പ്രസിഡന്റ്‌ സി.ഡി. ജോൺസൺ അധ്യക്ഷത വഹിച്ചു . സെക്രട്ടറി പി.വി. പ്രസാദ് സ്വാഗതം പറഞ്ഞു. നഗരസഭ കൗൺസിലർ പ്രിയ രാജേന്ദ്രൻ, പി.കെ ചെറിയാൻ, കെ. വി. രാമകൃഷ്ണൻ, കെ. പി. എ. റഷീദ്, പി.ഐ.സൈമൺ, വത്സൻ കളത്തിൽ, ദീപ ബാബുരാജ് തുടങ്ങിയവർ പ്രസംഗിച്ചു

COMMENT ON NEWS

Please enter your comment!
Please enter your name here