ഗുരുവായൂർ:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ തൈക്കാട് ശാഖ ഗുരുകൃപ മൈക്രോഫിനാൻസ് മെമ്പർ തൊമ്മിൽ അജിത്തിൻ്റെ മകൾ ജ്യോതിഷ്ണയ്ക്ക് ഐഎടിഎ(ഇന്റർനാഷ്ണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ)യിൽ ഫസ്റ്റ് റാങ്ക് ലഭിച്ചതിൽ ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ.സജീവൻ ആദരവ് നൽകി.ശാഖാ പ്രസിഡന്റ് തൊമ്മിൽ ഷാജി അദ്ധ്യക്ഷനായി.ശാഖാ വൈസ് പ്രസിഡന്റ് വി.കെ അശോകൻ ഗുരു സ്വാമി ശാഖയുടെ മെമന്റൊ നൽകി.യൂണിയൻ കൗൺസിലർ കെ.ജി.ശരവണൻ,ശാഖാ സെക്രട്ടറി ടി.വി.രാജൻ,യൂത്ത്മൂവ്മെന്റ് സെക്രട്ടറി വി.എ.കൃഷ്ണരാജ്,ശീനാരായണ സമാജം കൺവീനർ ബാലകൃഷ്ണൻ കാവിട്ടിൽ എന്നിവർ ആശംസകൾ നേർന്നു.തൊമ്മിൽ അജിത്തിൻ്റെ വസതിയിൽ വെച്ച്‌ നടന്ന ചടങ്ങിൽ ജ്യോതിഷ്ണയുടെ സഹോദരൻ ജിഷ്ണു ജിത്ത് എല്ലാവർക്കും നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here