എറണാകുളം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. എറണാകുളം പെരുമ്പാവൂർ പുല്ലുവഴി പൊന്നാമ്പിള്ളി ബാലകൃഷ്ണൻ നായർക്കാണ് (79) കൊവിഡ് സ്ഥിരീകരിച്ചത്. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇദ്ദേഹത്തിന്റെ മകനും കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. സമ്പർക്കത്തിലൂടെയാണ് ബാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് വിവരം. ഇതോടെ ജില്ലയിലെ കൊവിഡ മരണങ്ങൾ മൂന്നായി. സംസ്ഥാനത്തെ 29ാം കൊവിഡ് മരണമാണിത്.
ഇയാളുടെ സമ്പർക്ക പട്ടിക തയാറായിക്കൊണ്ടിരിക്കുകയാണ്. പെരുമ്പാവൂർ കോലഞ്ചേരി മെഡിക്കൽ മിഷനിലെ ജോലിക്കാർ നിരീക്ഷണത്തിൽ പോയി. രായമംഗലം പഞ്ചായത്തിൽ കൊവിഡ് അടിയന്തര യോഗം ചേർന്നു. ബാലകൃഷ്ണൻ ആദ്യമായി ചികിത്സ തേടിയ വളയൻചിറങ്ങരയിലെ സ്വകാര്യ ക്ലിനിക് തത്കാലികമായി അടച്ചു.