തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 167 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 76 പേർക്ക് രോഗം സ്ഥിരീകരിച്ചു. 234 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഹെൽത്ത് വർക്കർമാർ, ഐടിബിപി, ബിഎസ്എഫ് രണ്ട് വീതവും, ഡിഎസ്‌സിയിൽ നിന്ന് നാല് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

ADVERTISEMENT

ആലപ്പുഴയിലാണ് ഇന്ന് ഏറ്റവും കൂടുതൽ പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 87 പേർക്കാണ് ഇന്ന് ജില്ലയിൽ കൊവിഡ്. ഇതിൽ 41 പേർക്ക് രോഗം സമ്പർക്കത്തിലൂടെയാണ്. പത്തനംതിട്ടയിൽ 54 പേർക്കും, മലപ്പുറത്ത് 51 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് 48 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച് 47 പേരിൽ 30 പേർക്കും രോഗം ബാധിച്ചിരിക്കുന്നത് സമ്പർക്കത്തിലൂടെയാണ്. കണ്ണൂർ പത്തൊമ്പത് പേർക്കും, കാസർഗോഡ് 17 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 69 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 46 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കോഴിക്കോട് 17 പേർക്കും, കോട്ടയത്ത് 15 പേർക്കും വയനാട് പതിനൊന്ന് പേർക്കും ഇടുക്കിയിൽ അഞ്ച് പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

ഇന്ന് പുതുതായി 16 പ്രദേശങ്ങൾ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ചേർത്തു. ഇതോടെ സംസ്ഥാനത്താകെയുള്ള ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 195 ആയി. 570 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 143 പേർ രോഗമുക്തി നേടി. സംസ്ഥാനത്താകെ 1,82,050 പേരാണ് നിരീക്ഷണത്തിലുള്ളത്. 3,696 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 73,768 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതിൽ 66,636 സാമ്പിളുകൾ നെഗറ്റീവായി. 24 മണിക്കൂറിനിടെ 12,104 പരിശോധനകളാണ് നടത്തിയത്.

COMMENT ON NEWS

Please enter your comment!
Please enter your name here