ഗുരുവായൂർ: 84 ൻ്റെ നിറവിലെത്തിയ കവി, ഗാന രചയിതാവു്, മാദ്ധ്യമപ്രവർത്തകൻ, ചലച്ചിത്ര പ്രവർത്തകൻ, ആദ്ധ്യാത്മിക, സാംസ്കാരിക പ്രവർത്തകൻ, ഗുരുവായൂർ ക്ഷേത്രം പത്ത് അടിയന്തര പ്രവർത്തി അംഗം തുടങ്ങീബഹുമുഖ പ്രതിഭ കൂടിയായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയ്ക്ക് ഗുരുവായൂരിലെ പൊതുപ്രവർത്തകൻ ബാബു ഗുരുവായൂർ പിറന്നാൾ ആശംസകൾ നേർന്ന് സ്നേഹാദരം നൽകി പൊന്നാടയണിയിച്ചു…

ഉണ്ണികണ്ണന്റെ മധുരമുരളിനാദം ഏറ്റവും കേട്ടിരിക്കുക ഒരുപക്ഷേ ചൊവ്വല്ലൂരായിരിക്കും.. ഭഗവാന്റെ പാദത്തിൽ കഴകക്കാരനായി കിട്ടിയ ജന്മം ഭഗവാന്റെ അപദാന കഥകളെ കൂടുതൽ മിഴിവേകാൻ ചൊവ്വല്ലൂരിന് കഴിഞ്ഞു എന്നതാണ് ഏറ്റവും ഭാഗ്യം. ചൊവ്വല്ലൂരിന്റെ ഭക്തിഗാനങ്ങൾ ലളിതമാണ്. ഭഗവാനുമായി അടുത്തിടപഴകുന്ന ഗാനങ്ങളുടെ അർത്ഥസമ്പുഷ്ടി ആസ്വാദന ഹ്യദയത്തെ ഭക്തിയിലേക്ക് ചേർത്തുനിർത്തും.

ഗാനഗന്ധർവ്വൻ യേശുദാസിനോട് ഏറ്റവും മികച്ച ഭക്തിഗാനമേതെന്ന് ചോദിച്ചാൽ, നമുക്ക് മുന്നിൽ നിൽക്കുന്നത് തുളസി തീർത്ഥത്തിലെ ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ .ഗുരുവായൂരപ്പ നിൻ ദിവ്യ രൂപം എന്ന ഗാനമാണ് . ഈ ഗാനത്തിന്റെ സംഗീതസംവിധായകൻ ടി.എസ് രാധാകൃഷ്ണജിയാണ് . രണ്ടു ഭക്ത തീർത്ഥങ്ങൾ ഒരുമിച്ച് യമുനയായി ഒഴുകുന്ന ഭക്തിഗാന ആൽബമാണ് തുളസി തീർത്ഥം.

അതുപോലെതന്നെ കെ .എസ് . ചിത്രയുടെ , അഷ്ടമിരോഹിണി നാളിലെൻ മനസ്സൊരു , മുഗ്ദ്ധ വൃന്ദാവനമായ് മാറിയെങ്കിൽ.

കുട്ടികൾ കൂടുതൽ പാടി നടന്ന ചിരി തൂകി കളിയാടി വാവാ കണ്ണാ …..

പ്രശസ്ത സംഗീത സംവിധായകൻ എം.ജയചന്ദ്രനും , ചൊവ്വല്ലൂരും ചേർന്ന് സൃഷ്ടിച്ച ,കെ എസ് ചിത്ര മനോരമയ്ക്കു വേണ്ടി ആലപിച്ച ഉണ്ണിക്കണ്ണൻ,

അങ്ങനെ നിരവധി ഗുരുവായൂരപ്പ ഭക്തിഗാനങ്ങൾ ഭഗവാന്റെ നറുവെണ്ണപോലെ കടഞ്ഞെടുത്ത് മലയാളിയുടെ മനസ്സിൽ മഴവില്ല് തീർത്ത ഗാനരചയിതാവാണ് ചൊവ്വല്ലുർ കൃഷ്ണൻകട്ടി..

അയ്യപ്പ ഭക്തി ഗാനങ്ങളിൽ ഭക്തർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട തരംഗിണിയുടെ vol – 6 ,കാസറ്റ് രംഗത്തെ ഒരു അത്ഭുതമാണ് ….. ഗംഗൈ അമരനും , ചൊവ്വല്ലൂരും ചേർന്ന് തയ്യാറാക്കിയ 9 പാട്ടുകളും നവരത്നങ്ങളാണ് ….

.ഭക്തിഗാനമേളകളിൽ ഒഴിവാക്കാൻ കഴിയാത്ത ഗാനങ്ങളാണ് ആനയിറങ്ങും മാമലയിൽ. ഉദിച്ചുയർന്നു മാമലമേലെ ഉത്രം നക്ഷത്രം . തുടങ്ങിയവ..ഈ മഹാ മഹാമാരിയുടെ കാലത്ത് ആഘോഷങ്ങളില്ലാതെ ലളിതമായി ആയിരം പൂർണ്ണചന്ദ്രന്മാർ പൂർണ്ണകുംഭമേന്തി പുഷ്പവൃഷ്ടി നടത്തുന്ന ചൊവ്വല്ലൂരിന് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.

ബാബു ഗുരുവായൂർ..

LEAVE A REPLY

Please enter your comment!
Please enter your name here