ഗുരുവായൂർ: ഭാരതത്തിന്റെ മഹാനടനവിസ്മയം പത്മഭൂഷൺ മോഹൻലാൽ ഇന്ന് ചൊവ്വല്ലൂരിനെ വിളിച്ച് പിറന്നാൾ ആശംസ നേർന്നു …. ജനനതീയതി പ്രകാരം ഇന്നാണ് പിറന്നാൾ. എന്നാൽ മലയാള മാസ പ്രകാരം ഇന്നലെയായിരുന്നു. സൂര്യൻ പതുക്കെ മിഴിതുറന്നു ചൊവ്വല്ലൂർ തേവരെ നോക്കി വലം വെക്കുകയാണ്. ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന കൊച്ചപ്പേട്ടൻ (ചൊവ്വല്ലൂർ ക്യഷ്ണൻ കുട്ടി) വാര്യത്തെ പൂമുഖത്തിരുന്ന് പത്രം വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് ലാലേട്ടന്റെ വിളി വന്നത്. സാഹിത്യത്തെയും , സാഹിത്യകാരന്മാരെയും ഏറ്റവും ഇഷ്ടപ്പെടുന്ന താരത്തിന്റെ വിളി ചൊവ്വല്ലൂർ പ്രതീക്ഷിച്ചതല്ല. കൃഷ്ണൻകുട്ടി സാറേ , എന്നെ അനുഗ്രഹിക്കണം എന്നാണ് മോഹൻലാൽ ആദ്യം പറഞ്ഞത്. വിസ്മയംപൂണ്ട ഒരു നേരമെങ്കിലും എന്ന ഗാനത്തിന്റെ സൃഷ്ടാവിന് അത്ഭുതമായി .ഞാനെന്തു പറയാൻ ലാലേ …..എന്നെയല്ലേ അനുഗ്രഹിക്കേണ്ടത്. ലോകം മുഴുവൻ ആരാധിക്കുന്ന ലാലിന്റെ ഈ സ്വരം മാത്രം മതി, എന്റെ ജീവിതം ധന്യമായി …നിഷ്കളങ്ക സ്നേഹഭാവത്തിൽ ലാലേട്ടൻ പറഞ്ഞു ഈ സുദിനം എനിക്കും ധന്യമായി.. മഹത്ത്വക്കളുടെ സ്വരം കേട്ടാൽ അതൊരു പുതിയ ഉണർവാണ് നൽകുന്നത്. പിന്നീട് വീട്ടുവിശേഷങ്ങളിലേക്കായി സംഭാഷണങ്ങൾ. ഞാൻ ചെന്നൈയിലാണ്. എന്തായാലും ഗുരുവായൂരിൽ വരുമ്പോൾ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സാറിന്റെ വാര്യത്തേക്ക് വരുന്നതായിരിക്കും . അക്ഷരങ്ങളെ ഭഗവാനു മുന്നിൽ നിവേദ്യമാക്കുന്ന ചൊവ്വല്ലൂർ സന്തോഷമെന്ന് ലാലിനോട് തിരിച്ചും പറഞ്ഞു .

ADVERTISEMENT

ഇന്നലെയാണെങ്കിൽ സംവിധായകൻ ഹരിഹരനും , നെടുമുടിവേണുവും, മനോജ് . കെ ജയനും , വിനീതുമെല്ലാം ആശംസകൾ അറിയിച്ചിരുന്നു . സർഗ്ഗം സിനിമയുടെ സംഭാഷണങ്ങൾ ചൊവ്വല്ലൂരിന്റേതാണ് . അന്നു തുടങ്ങിയതാണ് അവരുമായുള്ള സ്നേഹബന്ധം . ആയിരം പൂർണ്ണചന്ദ്രന്മാർ പൂനിലാ പരത്തുന്ന ഈ പുണ്യ സുദിനത്തിൽ, ചൊവ്വല്ലൂർ തേവർക്ക് ചാമരം വീശുന്ന ആലില കളും ശതാഭിഷേകത്തിന്റെ ഉത്സാഹത്തിലായിരുന്നു.

കടപ്പാട്: ബാബു ഗുരുവായൂർ..

COMMENT ON NEWS

Please enter your comment!
Please enter your name here