ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ പുനരാരംഭിച്ചു.ആദ്യ വിവാഹം രാവിലെ 6 .50 നായിരുന്നു നടന്നത്.ഇന്ന് 10 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരുന്നത്.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ചടങ്ങുകൾ അരങ്ങേറിയത്.ഒരു വിവാഹത്തിൽ രണ്ട്‌ ഫോട്ടോഗ്രാഫർ അടക്കം 12 പേർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളു.10 മിനിറ്റ് കൊണ്ട് ചടങ്ങുകൾ പൂർത്തിയാക്കണം. പരമാവധി ഒരു ദിവസം 40 വിവാഹങ്ങൾ വരെ നടത്താനാണ് തീരുമാനം. ലോക് ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ ജൂൺ നാലിന് വിവാഹങ്ങൾ പുനരാംഭിച്ചെങ്കിലും ജാഗ്രതയുടെ ഭാഗമായി 13 -ന് നിർത്തേണ്ടി വന്നു.