തൃശൂർ: തൃശൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ ആൾ ജീവനൊടുക്കിയ നിലയില്‍. ജോണ്സണ് ആണ് തൂങ്ങിമരിച്ചത്. 65 വയസ്സായിരുന്നു. ജൂലൈ ഏഴിന് മുംബൈയില്‍ നിന്നുമെത്തിയതാണ് ഇദ്ദേഹം.തുടർന്ന് ജോൺസൺ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.