എരുമപ്പെട്ടി: എരുമപ്പെട്ടിയിൽ ബൈക്ക് യാത്രികനെ മുളക് പൊടിയെറിഞ്ഞ് ആക്രമിക്കാൻ ശ്രമം.കവർച്ചയാണ് ഉദ്യേശമെന്ന് കരുതുന്നു.പതിയാരം മലയകം ഐശ്വര്യ ഫാമിൻ്റെ ഉടമസ്ഥൻ കോനൂരാൻ ജോസിനെതിരെയാണ് ആക്രമണമുണ്ടായത്.ഇന്ന് പുലർച്ചെ 5 മണിയോടെ കടങ്ങോട് -ശങ്കരൻറോഡ് ജംഗ്ഷനിലാണ് സംഭവം. എരുമപ്പെട്ടിയിലെ വീട്ടിൽ നിന്ന് ഫാമിലേക്ക് പോവുകയായിരുന്നു ജോസ്.റോഡരുകിലെ ഇലക്ട്രിക്ക് പോസ്റ്റിന് സമീപം മറഞ്ഞിരുന്ന അക്രമി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജോസിൻ്റെ മുഖത്തേക്ക് ഉപ്പിൽ കലർത്തിയ മുളക് പൊടി എറിയുകയായിരുന്നു. ജോസ് ഫെയ്സ് കവറില്ലാത്ത ഹെൽമറ്റും കണ്ണടയും ധരിച്ചിരുന്നു. അതിനാൽ കണ്ണിലേക്ക് മുളക് പൊടിയായില്ല. അപകടം മനസിലാക്കിയ ജോസ് ബൈക്ക് നിർത്താതെ ഓടിച്ച് പോയി. പുലർച്ചെ ധാരാളം സ്ത്രീകൾ ഈ പ്രദേശത്ത് നടക്കാൻ ഇറങ്ങാറുണ്ട്. എരുമപ്പെട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഇൻസ്പെക്ടർ കെ.കെ.ഭൂപേഷിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഭവസ്ഥലം പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here