ബംഗളുരു: സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതികളായ സ്വപ്ന സുരേഷും, സന്ദീപ് നായരും പിടിയിലാകുമ്പോള്‍ ഏറ്റവും കൂടുതല്‍ അഭിനന്ദനമര്‍ഹിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ഐ.എ തന്നെയാണ്. ഇന്നലെയാണ് എന്‍.ഐ.എ കേസ് ഏറ്റെടുത്തത്. ഇതിന്റെ പിറ്റേ ദിവസം തന്നെ അന്വേഷണ സംഘം കൃത്യമായി ബെംഗളുരുവില്‍ ഒളിച്ചുകഴിഞ്ഞ സന്ദീപിനെയും സ്വപ്നയേയും പിടികൂടിയിരിക്കുന്നു.

ADVERTISEMENT

തങ്ങള്‍ സുരക്ഷിതരെന്ന് കരുതി ഒളിച്ചു കഴിഞ്ഞിടത്തു നിന്നുമാണ് എന്‍ഐഎ അതിവിദഗ്ധമായി പ്രതികളെ പിടികൂടിയിരിക്കുന്നത്. ഒളിവിലിരിക്കുമ്പോള്‍ മാധ്യമങ്ങളില്‍ ശബ്ദരേഖ കൊടുത്തപ്പോളും സ്വപ്‌ന സ്വപ്‌നത്തില്‍ പോലും കരുതിയിരിക്കില്ല ഇങ്ങനെയൊരു നീക്കം.

രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കുന്നതും അത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്തുകയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടുകയാണ് അടിസ്ഥാനപരമായി എന്‍.ഐ.എയുടെ ചുമതല. അതിനാല്‍ തന്നെ സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധമുണ്ടെന്ന സൂചനകള്‍ ലഭിച്ചതോടെ വിഷയം രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാലുമാണ് കേസന്വേഷണം എന്‍ഐഎയ്ക്ക് കൈമാറാന്‍ തങ്ങള്‍ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കേസിലെ തീവ്രവാദ ബന്ധത്തെ കുറിച്ച് വിവരം ലഭിച്ചതോടെ എന്‍.ഐ.എ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടല്‍ കൂടി സ്വര്‍ണക്കടത്ത് കേസില്‍ ഉണ്ടായത് ഏജന്‍സിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയെന്ന് വേണം കരുതാന്‍. തീവ്രവാദ സംഘടനയായ ഐഎസ്‌ഐഎസിന് ആവശ്യവുമായ പണം ലഭിക്കുന്നത് സ്വര്‍ണക്കടത്തിലൂടെയാണെന്ന വിവരവും എന്‍.എന്‍.എ മനസിലാക്കിയിരുന്നു. ഐഎസ്‌ഐഎസ് റിക്രൂട്ട്‌മെന്റിനും ഈ പണം ഉപയോഗിക്കുന്നതായി സൂചന ലഭിച്ചിരുന്നു. അതിനാല്‍ തന്നെയാണ് ഐന്‍എ കേസന്വേഷണത്തില്‍ ഇത്രയ്ക്കും ഉണര്‍വ് കാണിച്ചത്.

മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപിനെ തിരഞ്ഞാണ് എന്‍ഐഎ സംഘം നീങ്ങിയത്. എന്നാല്‍ വഴിതിരിവായത് സന്ദീപിന്റെ ഫോണ്‍ കോളുകള്‍ ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ സന്ദീപിന്റെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബെംഗലൂരുവില്‍ എത്തിയത്. എന്നാല്‍ സന്ദീപിനെ അന്വേഷിച്ച് പോയ എന്‍ഐയ്ക്ക് ഇയാളുടെ ഒപ്പം സ്വപ്നയെയും പിടികൂടാനായി. ഇതോടെ കേസിലെ പ്രധാന പ്രതികള്‍ രണ്ട് പേരാണ് അറസ്റ്റിലായത്. ഇരുവരെയും നാളെ കൊച്ചിയിലെത്തിക്കും. ഇവര്‍ പിടിയിലായ വിവരം എന്‍ഐഎ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്. സന്ദീപിനെയും സ്വപ്നയെയും പിടികൂടാന്‍ വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിച്ചുവെന്നാണ് എന്‍ഐഎക്ക് വ്യക്തമായത്. ഇതില്‍ ഏറെ പേരെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു.

കേസില്‍ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാര്‍ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസല്‍ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായര്‍ കേസിലെ നാലാം പ്രതിയാണ്.

COMMENT ON NEWS

Please enter your comment!
Please enter your name here