മുംബൈ: ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന് കൊവിഡ്. മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

‘എനിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുടുംബവും സ്റ്റാഫ് അംഗങ്ങളും സ്രവ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. എല്ലാവരുടേയും ഫലം പുറത്തുവരാനുണ്ട്. എന്നോട് സമ്പർക്കം പുലർത്തിയവരെല്ലാം പരിശോധനയ്ക്ക് വിധേയരാകണം’- അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചു.

അമിതാഭ് ബച്ചന് കൊവിഡ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണ് ആദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചത്. ഇതിന് പിന്നാലെ ഭാര്യ ജയാ ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, മകൾ ഐശ്വര്യ റായ് എന്നിവരടക്കമുള്ളവരുടെ സ്രവ പരിശോധനയും നടത്തിയിട്ടുണ്ട്. മുംബൈയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെയാണ് ബോളിവുഡിലെ ബിഗ് ബിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. നിലവിൽ 2,38,000 പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 9,893 പേർ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here