ഗുരുവായൂർ: 84 ൻ്റെ നിറവിലെത്തിയ കവി, ഗാന രചയിതാവു്, മാദ്ധ്യമപ്രവർത്തകൻ, ചലച്ചിത്ര പ്രവർത്തകൻ, ആദ്ധ്യാത്മിക, സാംസ്കാരിക പ്രവർത്തകൻ, ഗുരുവായൂർ ക്ഷേത്രം പത്ത് അടിയന്തര പ്രവർത്തി അംഗം തുടങ്ങീബഹുമുഖ പ്രതിഭ കൂടിയായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയ്ക്ക് പാനയോഗം തിരുവെങ്കിടത്തിൻ്റെ ആഭ്യ മുഖ്യത്തിൽ പിറന്നാൾ ആശംസകൾ നേർന്ന് സ്നേഹാദരം നൽകി . ചൊവ്വല്ലുർ കൃഷ്ണൻകുട്ടിയുടെ വസതിയിൽ ചേർന്ന സ്നേഹകൂട്ടായ്മ പാനയോഗം പ്രസിഡണ്ട് ശശി വാറനാട്ട് ഉൽഘാടനം ചെയ്തു.ഗുരുവായൂർ ജയപ്രകാശ് അദ്ധ്യക്ഷനായി. ബാലൻ വാറണാട്ട് ജന്മദിന സന്ദേശം നൽക്കി.ഷൺമുഖൻ തെച്ചിയിൽ, മുരളി കലാനിലയം എന്നിവർ ആശംസകൾ നേർന്നു് സംസാരിച്ചു. ഓർമ്മകൾ പങ്ക് വെച്ച് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി മറുപടി പ്രസംഗം നടത്തി.അനുബന്ധമായി ദിന വാർത്ത കൂട്ടായ്മയ്ക്ക് വേണ്ടിയും സ്നേഹാദരം നൽകി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here