ഗുരുവായൂര്‍: ഒരു വയസ്സുകാരനുള്‍പടേ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് നിവാസികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.വിദേശത്ത് നിന്നും എത്തി നേരെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവര്‍ക്കാണ് രോഗ ബാധ.53 വയസ്സുള്ള പുരുഷന്‍, ഒരു വയസ്സുള്ള കുട്ടി, 26 ഉം, 23 ഉം വയസ്സുള്ള വനിതകള്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് യൊതൊരു തരത്തിലുള്ള പൊതു സമ്പര്‍ക്കവുമില്ലെന്നും, ആശങ്കപെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here