ഗുരുവായൂർ: കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രപരിസരത്ത് നിന്ന് വൻതുകയും, രേഖകളും അടങ്ങിയ കളഞ്ഞു് കിട്ടിയ പേഴ്സ് പോലീസിലൂടെ അവകാശിയ്ക്ക് തിരിച്ചു് നൽക്കി. ഈ ദുരിതകാലത്ത് സത്യസന്ധതയും, പ്രതിബദ്ധതതയും ഉയർത്തി പിടിച്ച് മാതൃക തീർത്ത കോൺഗ്രസ്സ് നഗരസഭ പതിനാലാം വാർഡു് പ്രസിഡണ്ടും, മികവുറ്റ പൊതുപ്രവർത്തകയുമായ ശ്രീമതിപ്രമീള ശിവശങ്കരന് ഗരുവായൂർ മണ്ഡലം കോൺഗ്രസ്സ് കുട്ടായ്മയിൽ പൊന്നാടയും, ഉപഹാരവും നൽക്കിസമാദരിച്ചു.

ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ബാലൻ വാറനാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാദരണ സദസ്സ് മുൻ ബ്ലോക്ക് പ്രസിഡണ്ടു്.ആർ.രവികുമാർ ഉൽഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ടു് ഒ.കെ.ആർ.മണികണ്ഠൻ ഉപഹാര വിതരണം നിർവഹിച്ചു. അഡ്വ: ഷൈൻ മനയിൽ, രാമൻ പല്ലത്ത്, സി.മുരളീധരൻ.സി.എസ്.സൂരജ്.കെ.സലീൽ കുമാർ, വി. ജയരാജ് മേനോൻ ,എന്നിവർ സംസാരിച്ചു.. മഹിളാ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിലും അഭിനന്ദിച്ചു. മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടു് മേഴ്സി ജോയ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈലജ ദേവൻ ഉൽഘാടനം ചെയ്തു. കൗൺസിലർ സുഷാ ബാബു, സൈനബ മുഹമ്മദുണ്ണി എന്നിവർ സംസാരിച്ചു.