ചാവക്കാട്: നഗരസഭയിൽ തെരുവുവിളക്കുകൾ എൽഇഡി ബൾബുകൾ സ്ഥാപിക്കുന്നതിനായി 50 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്നതിന്റെ പേരിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചാവക്കാട് നഗരസഭ ഇരുട്ടിൽ ആക്കിയത് അപലപനീയമാണ് എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് ആരോപിച്ചു. 
ഇതിന്റെ ഭാഗമായി സമീപപ്രദേശങ്ങളിലെ കെഎസ്ഇബി യുടെ ഫ്യൂസുകൾ ഊരി ബ്രാഞ്ച് സെക്രട്ടറി വീട്ടിൽ കൊണ്ടു വച്ച നടപടിക്കെതിരെ പോലീസ്കേസെടുക്കുകയാണ് വേണ്ടത്.ഈ നടപടി ചോദ്യം ചെയ്യാൻ ശ്രമിച്ച ബിജെപി പ്രാദേശിക നേതാക്കൾക്ക് നേരെ അക്രമം നടത്തുകയും,കെഎസ്ഇബിയുടെ ഫ്യൂസ് ഊരി കൊണ്ട് പോകുകയും ചെയ്ത സിപിഎം നേതാവും കൗൺസിലർക്കുമെതിരെ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു 

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here