പൂന്തുറ സംഭവത്തില്‍ പ്രതിഷേധിച്ച് ഐ.എം.എ.; ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയിലേക്ക്

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ച് അതീവ ഗുരുതരമായ പൂന്തുറയില്‍ ഒരു കൂട്ടര്‍ തെരുവിലിറങ്ങുകയും ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ഐ.എം.എ. തിരുവനന്തപുരം പ്രതിഷേധിച്ചു.

നാടിനെ മഹാമാരിയില്‍ നിന്നും കരകയറ്റാനാണ് സ്വന്തം ജീവന്‍ പോലും നോക്കാതെ ആരോഗ്യ പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിക്കുന്നത്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒരുകൂട്ടര്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമിക്കാനൊരുങ്ങുകയും കാറില്‍ യാത്ര ചെയ്ത ഡോക്ടര്‍മാരെ കാറിനുള്ളിലേക്ക് തുപ്പുകയും ചെയ്തു. ഇക്കാരണത്താല്‍ മൂന്ന് ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് ക്വാറന്റൈനില്‍ പോകേണ്ടതായി വന്നിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലീസ് സംരക്ഷണം ഉറപ്പ് വരുത്തേണ്ടതാണ്. ഇനിയും ഇത്തരം സംഭവമുണ്ടായാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ബന്ധിതരാകുമെന്നും ഐഎംഎ തിരുവനന്തപുരം പ്രസിഡന്റ് ഡോ. ആര്‍. അനുപമ, സെക്രട്ടറി ഡോ. ആര്‍. ശ്രീജിത്ത് എന്നിവര്‍ പറഞ്ഞു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here