തൃശ്ശൂർ : ജില്ലയിൽ പുതിയ മൂന്ന് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു.തൃശ്ശൂർ ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിതീകരിച്ചയാളുകളുടെ സമ്പർക്ക കേസുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് രോഗവ്യാപനം തടയുന്നതിനായി പുത്തൻചിറ പഞ്ചായത്തിലെ 6,7 വാർഡുകളും അന്നമനട പഞ്ചായത്തിലെ 17 വാർഡും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.ഇന്നലെ പ്രഖ്യാപിച്ച നടത്തറ പഞ്ചായത്ത് 8 -ആം വാർഡും ജൂലൈ 5 ന് പ്രഖ്യാപിച്ച കുന്നംകുളം നഗരസഭയിലെ 07, 10, 11, 15, 17, 19, 25, 26 ഡിവിഷനുകളും കണ്ടെയ്ൻമെന്റ് സോണുകളായി തുടരും.ഈ പ്രദേശങ്ങളിൽ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങി നടക്കരുതെന്നും, മെഡിക്കൽ സേവനങ്ങളും ആവശ്യ സാധനങ്ങളുടെ വിതരണവുമല്ലാത്തവ ജില്ലയിൽ അനുവദിക്കില്ല.ബാങ്കുകളുടെ സേവനം പരമാവധി കുറഞ്ഞ ജോലിക്കാരെ ഉപയോഗിച്ച് ഉച്ചകഴിഞ്ഞ് 3 മാണി വരെയാക്കുകയും.ഒരേസമയം 3 ഇടപാടുകാരെ മാത്രം സ്ഥാപനത്തിൽ പ്രവേശിപ്പിക്കുകയും ചെയ്ത് നടത്തണമെന്നും ജില്ലാ കളക്ടർ കർശന നിർദേശം നൽകിയിട്ടുണ്ട്.
Copyright © 2020 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.