കോഴിക്കോട്: സ്വര്‍ണ്ണ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് യൂത്ത് ലീഗ്് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജല പീരങ്കി ഉപയോഗിച്ചു. ആളുകള്‍ പിരിഞ്ഞു പോകാതിരുന്നതോടെ പിന്നീട് പൊലീസ് ഗ്രാനേഡും പ്രയോഗിച്ചു. ഇതില്‍ പ്രവര്‍ത്തകര്‍് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.എന്നാല്‍ കളക്ടറേറ്റ് പരിസരത്ത് സമരം തുടരുന്നു.യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച് കളക്ട്രറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞെങ്കിലും  ബാരിക്കേഡ് തള്ളി പ്രവര്‍ത്തകർ അകത്ത് കയറാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. രണ്ട് വട്ടം പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. പ്രവര്‍ത്തകരുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ആണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here