തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പൂന്തുറ മാണിക്കാവിളകം സ്വദേശി സൈഫുദ്ദീന് (67 ) ആണ് മരിച്ചത്. ഇയാളുടെ മെഡിക്കല്‍ റപ്പായ മകനും കൊറോണ സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ മെഡിക്കൽ കോളജിൽവച്ചായിരുന്നു അന്ത്യം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 28 ആയി.