ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇതിന്‍റെ ഭാഗമായി ജൂലൈ 12 മുതല്‍ 26 വരെയുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വെബ്സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്ത, യുഎഇ റസിഡന്‍സ് വീസയുള്ളവര്‍ക്ക് മാത്രമാണ് യാത്രനുമതി.

ADVERTISEMENT

എയര്‍ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, അംഗീകൃത ഏജന്‍സി എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. വിമാനം പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിമാനത്താവളങ്ങളില്‍ ഹാജരാക്കണം. ആരോഗ്യവിവരം വ്യക്തമാക്കുന്ന ഫോം പൂരിപ്പിച്ച്‌ വിമാനത്താവളത്തില്‍ കൈമാറിയിരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു. വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി​മാ​ന​ങ്ങ​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ക. ലോ​ക്ക് ഡൗ​ണി​നെ തു​ട​ര്‍​ന്നു അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി​യ ആ​യി​ര​ക്ക​ണ​ക്കി​നു പ്ര​വാ​സി​ക​ള്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ് ഈ ​ന​ട​പ​ടി.

COMMENT ON NEWS

Please enter your comment!
Please enter your name here