ചാവക്കാട്: ചാവക്കാട് മുനിസിപ്പാലിറ്റിയിലെ മടേകടവ് പ്രദേശത്ത് രണ്ടു ദിവസം മുൻപു വരെ പ്രകാശിച്ചിരുന്ന വഴി വിളക്കുകൾ ചാവക്കാട് നഗരസഭ എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി അറ്റകുറ്റപണികൾ നടത്തി എന്നു പറഞ്ഞ് ഒരു പ്രദേശം മുഴുവൻ ഇരുട്ടിലാക്കിക്കൊണ്ട് എം.എൽ.എ അബ്ദുൾഖാദറി നെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ച് രാഷ്ട്രീയ പൊറോട്ട് നാടകം കളിക്കാൻ ചാവക്കാട് നഗരസഭ ചെയർമാനും കൂട്ടാളികളും കൂടി നടത്തിയ തട്ടിപ്പിനെ പ്രാദേശീക ബി.ജെ.പി നേതൃത്വം ഇടപെട്ട് പൊതുജനമദ്ധ്യത്തിൽ കൊണ്ടുവരികയും ചെയ്തതാണ് എം.എൽ.എക്ക് ഉദ്ഘാടനം ചെയ്യുന്നതിനു വേണ്ടി കാലങ്ങളായി പ്രകാശിച്ചിരുന്ന വഴി വിളക്കിനെ ഊതി അണച്ച് ഒരു പ്രദേശത്തെ മുഴുവൻ ഇരുട്ടിലാക്കി രാഷ്ടീയ നാടകം കളിക്കുന്ന എം.എൽ.എ യുടെയും ചാവക്കാട് നഗരസഭാ ഭരണാധികാരികളുടെയും സി.പി.എം ന്റെയും കപട വികസന മുഖം പൊതുജനം തിരിച്ചറിഞ്ഞുകഴിഞ്ഞന്ന് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് പ്രസ്ഥാവനയിൽ അറിയിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here