ഗുരുവായൂർ: ഒരിക്കലും മറക്കാനാവാത്ത ഒരമാനുഷനായ കൈനോട്ടക്കാരനായ ചിറ്റണ്ട കുട്ടപ്പട്ടേന് പ്രണാമം. ജൂലൈ8 ബുധനാഴ്ച 4 മണിക്ക് വിടപറഞ്ഞു.
_ആകൃതിയിലും,പ്രകൃതിയിലും വ്യത്യസ്തനും,
കുട്ടികളുടെ കണ്ണിലുണ്ണിയും ആയ കുട്ടപ്പേട്ടനെ അറിയാത്തവർ വടക്കാഞ്ചേരി യിൽ വിരളം.
ഒട്ടേറേ പേരുടെ മനശാസ്ത്രം കൈനോക്കി വെളിപ്പെടുത്തി വീട്ടമ്മമാർക്ക് പ്രിയപ്പെട്ട കുട്ടപ്പേട്ടനായി മാറി

പ്രവാസികൾക്കും, ബിസിനസ്സുകാർക്കുംപുതിയ കാൽ വെയ്പ്പിനായി, ബിസിനസ്സ് വിപുലീകരണത്തിനായി കുട്ടപ്പേട്ടൻറെ അനുഗ്രഹം വാങ്ങണം ഇതാണു രീതിയായിരുന്നത്

കോഴിയെ ഭയമാണ് കുട്ടപ്പേട്ടന്.. കാരണമില്ല..കണ്ടാലെ രക്ഷപ്പെടും..

വൈദ്യുതി പോസ്റ്റുകൾ തൊട്ടുവലം ചുറ്റലും, തൊട്ടുനെറിയിൽ വെയ്ക്കലുമെല്ലാം വിനോദം,,ഒറ്റമുണ്ട് മാത്രം വേഷം. അതും കറുപ്പ് മുണ്ട്..കുളി അർധ രാത്രിയ്ക്ക് ക്ഷേത്രം കുളങ്ങളിൽ മാത്രം

കൈനോക്കി ഉണ്ടാക്കിയ സ്വത്തും,സമ്പാദ്യവും ധാരാളം.. അനാവശ്യചിലവുകളില്ലാത്തതിനാൽ കിട്ടിയതെല്ലാം മിച്ചം

യാത്ര മുഴുവനും കാൽ നട..ഒരു ദിവസം 50 കി,മീ നടക്കും. ഭക്ഷണം കൊടുക്കാനായി പലവീട്ടുകാരും പിന്നാലെ നടക്കുകയാണ് പതിവ്. ഇഷ്ട ഭക്ഷണം- ഇഡ്ഡലി. അങ്ങിനെ വിശേഷണങ്ങളേറേയുമായി കുട്ടപ്പേട്ടൻ യാത്ര തുടർന്നു വിട ചൊല്ലി…
ഞാനും ഗ്രാമവിശുദ്ധിയുടെ പ്രതീകമായ അമാനുഷനെ നമിയ്ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here