കൊടുങ്ങല്ലൂർ: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കുക, സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യുക, മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കരനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുവമോർച്ച കൊടുങ്ങല്ലൂർ മേഖലയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.  


യുവമോർച്ച ജില്ലാ സെക്രട്ടറി അനുമോദ്‌ ഉദ്ഘാടനം ചെയ്തു. 
കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് ജിതേഷ് അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ മേഖല ജനറൽ സെക്രട്ടറി രാഹുൽ തെക്കേടത്ത്, ജില്ലാ കമ്മിറ്റിയംഗം ജിധിൻ ചെമ്പ്ര, അംജിത്ത്, ലിജീഷ്, കൃഷ്ണപ്രസാദ്,സിനോജ് എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here