ചാവക്കാട്: പ്രതീക്ഷകൾക്ക് ആശ്വാസമേകി “ഞങ്ങൾ ചാവക്കാട്ടുകാർ-ഖത്തർ” ICBF ന്റെ സഹായത്തോടെ നിർധനരായ പ്രവാസികളെ ചുരുങ്ങിയ ചിലവിൽ നാട്ടിലെത്തിച്ചു. 180 യാത്രക്കാരുമായി 04 07 2020 നു ശനിയാഴ്ച വിമാനം ദോഹയിൽ നിന്ന് പറന്നുയർന്നു സുരക്ഷിതമായി കൊച്ചിയിൽ എത്തിച്ചേർന്നു. 10 യാത്രക്കാർക്കുളള സൗജന്യ ടിക്കറ്റ് ഷെജി വലിയകത്ത് നൽകി. യാത്ര അയക്കാൻ സംഘടനയുടെ പ്രസിഡന്റ് RVC മുഹമ്മദ് ബഷീർ, സെക്രട്ടറി ഷാജി ആലിൽ, ട്രെഷറർ ഷെജി വലിയകത്ത്, ഗ്ലോബൽ കമ്മിറ്റി ചെയര്മാന് അബ്ദുല്ല തെരുവത്ത്, ഉപദേശക സമിതി ചെയർമാനും ICBF പ്രസിഡന്റുമായ പി. എൻ. ബാബുരാജനും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി. ഇതിനു വേണ്ടി സഹകരിച്ച ഇന്ത്യൻ എംബസ്സി ,ഐസിസി, ഐസി ബിഎഫ്, ഖത്തറിലെ മീഡിയകൾ എന്നിവർക്ക് ഭാരവാഹികൾ നന്ദി അറിയിച്ചു .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here