ഗുരുവായൂർ : ക്ലിഫ് ഹൗസിനെ സ്വർണ്ണകള്ളക്കടത്ത് മാഫിയയുടെ ഏജൻസിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗുരുവായൂർ എം.എൽ.എ ഓഫീസിന് മുന്നിൽ ബി.ജെ.പി പ്രവർത്തകർ ധർണ്ണ നടത്തി. ബി.ജെ.പി സംസ്ഥാന സമിതിയംഗം പി.എം ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറിമാരായ ടി.വി വാസുദേവൻ, സുമേഷ് തേർളി തുടങ്ങിയവർ പ്രസംഗിച്ചു. നേതാക്കളായ ബാബു തൊഴിയൂർ, കെ.എസ് അനിൽകുമാർ, പ്രസന്നൻ പാലയൂർ, ഗണേഷ് ശിവജി, പൊന്നരാശ്ശേരി ധർണ്ണക്ക് നേതൃത്വം നൽകി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here