ഗുരുവായൂർ: കവിയും തിരകഥാകൃത്തും ഗാന രചയിതാവും പത്രപ്രവർത്തകനും ഒക്കെ ആയ ബഹുമുഖ പ്രതിഭയും ഗുരുവായൂർ ക്ഷേത്രത്തിലെ പാരമ്പര്യ കഴകക്കാരനും ആയനാട്ടുകാർ കൊച്ചപ്പേട്ടൻ എന്നു സ്നേഹത്തോടെ വിളിക്കുന്ന ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് നാളെ എൻപത്തിനാലു തികയുന്നു.നവജീവൻ പത്രത്തിലൂടെ പത്രപ്രവർത്തനം നടത്തി മനോരമയുടെ സബ് എഡിറ്ററായി റിട്ടയർ ചെയ്ത ചൊവ്വല്ലൂർ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കരുണാനിധി, ജയലളിത തുടങ്ങി വിവിധ നേതാക്കളെ ഇൻറർവ്യൂ ചെയ്തിട്ടുണ്ട്. ലീഡർ കെ.കരുണാകരൻ്റെ പ്രിയപ്പെട്ടവരിൽ ഒരാളാണ് ചൊവ്വല്ലൂർ. മൂവായിരത്തിലധികം ഭക്തിഗാനങ്ങൾ രചിച്ചിട്ടുണ്ട്. നാലിലധികം സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. അഞ്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സർഗ്ഗം എന്ന സിനിമക്ക് സംഭാഷണം എഴുതിയതും ചൊവ്വല്ലൂരാണ്. അനവധി സിനിമ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കൊറൊണ പശ്ചാത്തലത്തിൽ ആർഭാടങ്ങളില്ലാതെ എൻപത്തിനാല് ആഘോഷിക്കുന്നു.

ചൊവ്വല്ലൂരിന് ഗുരുവായൂർ ഓൺലൈന്റെ ആശംസകൾ .

LEAVE A REPLY

Please enter your comment!
Please enter your name here