കുന്നംകുളം: കുന്നംകുളം മേഖലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ചെറുകുന്നില്‍ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ള 50 കാരന്‍. ഷാര്‍ജയില്‍ നിന്നും വന്ന് നിരീക്ഷണത്തില്‍ കഴിയുന്ന പെരുമ്പിലാവ് സ്വദേശിയായ 46 കാരന്‍. ചെന്നൈയില്‍ നിന്നും എത്തി കിടങ്ങൂരില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പോര്‍ക്കുളം പഞ്ചായത്ത്് നിവാസിയായ 38 കാരന്‍ എന്നിവര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ചെറുകുന്ന് സ്വദേശിയായ ബാങ്ക് ജീവനക്കാരന് കൊവിഡ് സ്ഥരീകരിച്ചതോടെ ഇന്ന് രോഗം സ്ഥിരീകരിച്ചയാള്‍ നിരീക്ഷണത്തിലേക്ക് മാറിയിരുന്നു. മറ്റു രണ്ട് പേരും നാട്ടിലെത്തി നേരെ നിരീക്ഷണത്തില്‍ കഴിഞ്ഞിരിന്നവരാണെന്നതിനാല്‍ പൊതു ജനങ്ങള്‍ ഭയപെടേണ്ട കാര്യമില്ലെന്നും, എന്നാല്‍ ജാഗ്രത കൈവിടരുതെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here