തന്റെ ജീവിതത്തിൽ നടന്ന പ്രധാന സംഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ദിലീപ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മഞ്ജുവും താനും ഭാര്യാഭർത്താക്കന്മാർ എന്നതിനേക്കാൾ എന്തും തുറന്നു സംസാരിക്കാൻ കഴിയുന്ന കൂട്ടുകാരെപ്പോലെയായിരുന്നു. കാവ്യ കാരണമാണ് വിവാഹമോചനം നേടിയതെന്ന വാർത്ത തെറ്റാണ്. കാവ്യ കാരണമാണ് ജീവിതം പോയെങ്കിൽ അതിലേക്ക് കൂടുതൽ അടുക്കുന്നത് തീക്കളിയാണ്. താൻ പിന്നെയതിലേക്ക് പോകില്ലായിരുന്നു എന്നും ദിലീപ് പറയുന്നു. വിവാഹമോചനം നേടിയ ശേഷം ഒട്ടേറെ സമ്മർദ്ദം അനുഭവിച്ചിരുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തത്. വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പമുണ്ടായിരുന്നില്ല. പ്രായപൂർത്തിയായ മകൾ വളർന്നു വരുന്നതിൽ ഉത്ഖണ്ഠ വർധിച്ചു. ഷൂട്ടിംഗ് എറണാകുളത്തേക്കായി പരിമിതപ്പെടുത്തി. അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നതെന്ന് മീനാക്ഷി ഇടയ്ക്കിടയ്ക്ക് ചോദിക്കുമായിരുന്നു. അത് കേൾക്കുമ്പോൾ ലൊക്കേഷനിൽ നിൽക്കാനാവില്ല. സഹോദരി രണ്ടു വർഷത്തോളം കുടുംബത്തോടെ എന്റെ വീട്ടിലായിരുന്നുവെന്നും താരം കൂട്ടിച്ചേർക്കുന്നു.

ADVERTISEMENT

കാവ്യയുടെ വിവാഹജീവിതം തകരാൻ കാരണം ഞാനാണെന്നും ആ സമയത്ത് വാർത്തകൾ വന്നിരുന്നു. ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിർബന്ധിച്ചപ്പോൾ മകളോട് പറഞ്ഞു. കാവ്യ അനുഭവിക്കുന്ന പ്രശ്നമെല്ലാം കണ്ടുകൊണ്ടു നിൽക്കുകയുമാണ്. ശരിയെന്ന് തോന്നിയതനുസരിച്ച് കാവ്യയെ വിവാഹം ചെയ്യാൻ തീരുമാനിച്ചു. തന്റെ വീട്ടിൽ മകൾക്കും സമ്മതമായിരുന്നു. എന്നാൽ കാവ്യയുടെ വീട്ടിൽ സമ്മതമായിരുന്നില്ല. അവൾക്ക് മറ്റാലോചനകൾ നടക്കുന്നു എന്നായിരുന്നു മറുപടി. ദിലീപിന്റെ ജീവിതം പോകാൻ കാരണം എന്ന പേരിൽ കാവ്യ ബലിയാടാകുന്നുണ്ട്. അത് സത്യമെന്ന് പലരും പറയും എന്നായിരുന്നു കാവ്യയുടെ അമ്മ പറഞ്ഞത്. ഒടുവിൽ എല്ലാരും മുൻകയ്യെടുത്ത് കല്യാണം നടത്തി. മകൾ തന്നെ സംബന്ധിച്ച് പ്രാധാന്യമുള്ള ആളാണ്. അത്രയും വലിയ കുട്ടിയുടെ അമ്മയാവാൻ കാവ്യക്കോ, ഇനിയൊരാൾ അമ്മയായി വരുന്നത് മീനാക്ഷിക്കോ ഉൾക്കൊള്ളാൻ ആവില്ലെന്ന ബോധ്യം നിലനിർത്തിക്കൊണ്ടാണ് വിവാഹം നടന്നത്. കാവ്യയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. രണ്ടുമൂന്നു ദിവസം കൊണ്ടാണ് കല്യാണം പ്ലാൻ ചെയ്തത്. ആദ്യം അറിയിച്ചത് മമ്മൂട്ടിയെ ആയിരുന്നുവെന്നും ദിലീപ് പറയുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here