അക്ഷയ സെന്റർ അറിയിപ്പ്

ഗുരുവായൂർ: കോവിഡ് 19 സപ്പോർട്ടിങ് പ്രോഗ്രാം എന്ന പേരിൽ ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് പ്രധാനമന്ത്രിയുടെ സാമ്പത്തിക സഹായം അനുവദിക്കുന്നുവെന്നും അതിനായി അക്ഷയ കേന്ദ്രങ്ങളിലെത്തി അപേക്ഷ സമർപ്പിക്കണമെന്നുമുള്ള ശബ്ദ സന്ദേശം ജില്ലയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

എന്നാൽ ഇത്തരത്തിൽ ഒരു സാമ്പത്തിക സഹായ പദ്ധതി നിലവിലില്ലാത്തതും അക്ഷയകേന്ദ്രങ്ങൾ വഴി അപേക്ഷിക്കാൻ കഴിയാത്തതുമാണ്.

അക്ഷയ ജില്ലാ ഓഫീസിലോ അക്ഷയ കേന്ദ്രങ്ങൾക്കോ ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും ഇതുവരെയുണ്ടായിട്ടില്ല.

ഇത്തരത്തിൽ അയക്കുന്ന സ്കൂൾ അധികൃതർക്ക് പൊതുവായി വാട്സാപ്പ്, ഫേസ്ബുക്ക് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് അതിന്റെ ആധികാരികത ഉറപ്പാക്കാൻ വേണ്ട നിർദേശം നൽകുവാൻ വിനീതമായി അപേക്ഷിക്കുന്നു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here