ഗുരുവായൂർ: സ്വർണ്ണം കടത്തുന്ന സ്വപ്നയും ,സരിത് നായരും, പിന്നെ കാരാട്ട് റസാഖുമാരും അതിന് കൂട്ട് നിൽക്കുന്നവരും വെറും കമ്മീഷൻ പറ്റുന്ന വാഹകരോ ഇടനിലക്കാരോ ആണ്. അവർക്ക് സ്വർണ്ണം വഴിയിൽ കൊണ്ടു നടന്നു വിൽക്കാനാകില്ല. ഇത്തരം ഡീലുകൾക്ക് കൃത്യവും സുനിശ്ചിതവുമായ ബെയർ അതായത് വാങ്ങുന്നവനാണ് ആദ്യമുണ്ടാകേണ്ടത്. സത്യത്തിൽ ഇത്‌ ചെയ്യുന്നതിന്റ മാസ്റ്റർ അവരാണ്. മാസ്റ്ററിനെ വെറുതെ വിട്ട് സെർവന്റിനെ ബലികൊടുക്കലാണ് പതിവ്. ഇവിടെ എല്ലാവരും ചർച്ച ചെയ്യാത്തത് അതു തന്നെ. സാധാരണ ഗതിയിൽ സ്വർണ്ണം സ്വർണ്ണകച്ചവടക്കാരാണ് വാങ്ങുക. അവരിൽ നിന്ന് മാധ്യമങ്ങൾ പരസ്യവും പാർട്ടികൾ സംഭാവനയും വാങ്ങാറുണ്ട്. അതവരുടെ ബിസ്സിനസ്സ് രീതിയാണ്. രാജ്യത്ത് കൊർപ്പറേറ്റുകൾ വേണം. പക്ഷെ അവരെ ഭരിക്കേണ്ടത് സർക്കാരുകളാണ്. സർക്കാരുകളെ ഭരിക്കേണ്ടത് ജനതാല്പര്യവും. നിർഭാഗ്യവശാൽ എല്ലാം തലതിരിഞ്ഞിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here